കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി കേള്‍ക്കുന്നുണ്ടോ... വിദ്യാര്‍ത്ഥി സമരമല്ല... പൊതുപ്രശ്‌നം.... പൊതുപ്രശ്‌നം...

ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് വിഎസ് കത്ത് നല്‍കി.

  • By Akshay
Google Oneindia Malayalam News

തിരുവനന്തരപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തിരുത്തി വിഎസ് അച്യുതാനന്ദന്‍. ലോ അക്കാദമിയിലേത് വിദ്യാര്‍ത്ഥി സമരം മാത്രമാണെന്ന് പറഞ്ഞ കോടിയേരിയുടെ നിലപാടിനെ തള്ളി വിഷയം പൊതുപ്രശ്‌നമാണെന്ന് വിഎസ് പ്രതികരിച്ചു. അതേസമയം ഭൂമി പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി.

കഴിഞ്ഞ ദിവസം വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ ലോ അക്കാദമി സമരപന്തലില്‍ എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഭൂമി പിടിച്ചെടുക്കണമെന്ന വിഎസിന്റെ ആവശ്യത്തെ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണതെന്നാണ് പ്രതികരിച്ചത്. ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായര്‍ക്ക് അനുകൂലമായുള്ള സിപിഎം നിലപാട് വ്യാപക വിമര്‍ശനത്തിന് ഇടയാക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയിരുന്നത്.

 വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

അധിക ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന വിഎസ് ഭൂമി പിടിച്ചെടുക്കുക തന്നെ വേണമെന്ന് ആവര്‍ത്തിച്ചു.

 നിയന്ത്രിക്കേണ്ടവര്‍

നിയന്ത്രിക്കേണ്ടവര്‍

അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ മാനേജ്‌മെന്റിന് കീഴടങ്ങരുതെന്നും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് പറഞ്ഞു.

റവന്യൂ മന്ത്രി

റവന്യൂ മന്ത്രി

ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് വിഎസ് കത്ത് നല്‍കി.

 കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

ഭൂമി പ്രശ്‌നം വിദ്യാര്‍ത്ഥികളുടെ സമരത്തിന്റെ ഭാഗമല്ലെന്നും കോടിയേരി പ്രതികരിച്ചിരുന്നു. ലോ അക്കാദമി വിഷയത്തെ രാഷ്ട്രീയമായി കാണരുതെന്നും അത് ഒരു വിദ്യാര്‍ത്ഥി സമരം മാത്രമാണെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.

 ഭൂമി സംബന്ധിച്ച്

ഭൂമി സംബന്ധിച്ച്

ഇതിനിടയില്‍ വിവാദമായ ലോ അക്കാദമി ഭൂമി സംബന്ധിച്ച് പരാതിയൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

 അക്കാദമിക് വിഷയം

അക്കാദമിക് വിഷയം

ഭൂമി സംബന്ധിച്ച് പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ മന്ത്രി അക്കാദമിക് വിഷയങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും കൂട്ടിച്ചേര്‍ത്തു.

English summary
Its not only student's strike its common problem says VS over Kodiyeri's remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X