കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേബിയുടെ നിലപാട് പിബി നിലപാടല്ല; ജനങ്ങളല്ല പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ജി സുധാകരന്‍

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടിക്കും സര്‍ക്കാരിനും ഇല്ലാത്ത നയം ചില പ്രതിനിധികള്‍ക്ക് വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. റോഡരികിലെ മദ്യശാല മാറ്റിസ്ഥാപിക്കലില്‍ ഭരണ സ്ഥാപനങ്ങള്‍ക്കെതിരെ തുറന്നടിക്കുകയായിരുന്നു ജി സുധാകരന്‍.

സ്ഥാനാര്‍ത്ഥിയാക്കിയത് ജനങ്ങളല്ല, പാര്‍ട്ടിയാണെന്ന് ഓര്‍ക്കണം. മദ്യശാല മാറ്റി സ്ഥാപിക്കലുമായി ബന്ധപ്പെട്ടുണ്ടായ സമരം ചില അവിവേകികളുടെ എടുത്തുചാട്ടമാണ്. ജനവികാരമല്ല സമരത്തില്‍ പ്രതിഫലിച്ചചെന്നും അദ്ദേഹം പറയുന്നു. മനോരമ ന്യൂസിലെ നേരെ ചൊവ്വ പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

G Sudhakaran

അതേസമയം ജിഷ്ണുവിന്റഎ കുടുംബം സ്വകാര്യമായി പരാതി നല്‍കുകയായിരുന്നു വേണ്ടിയിരുന്നതെന്നും, ഇത്തരം സ്വകാര്യത കളയാന്‍ ചിലര്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടിയെ കുറിച്ച് എംഎ ബേബി പറഞ്ഞത് പോളിറ്റ് ബ്യൂറോയുടെ നിലപാടല്ലെന്നും ജി സുധാകരന്‍ മനോരമ ന്യൂസിന്റെ അഭിമുഖത്തില്‍ പറഞ്ഞു.

English summary
Its not people but party make you candidate says G Sudhakaran to representatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X