കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ദര്‍ശനം നടത്തിയത് ശശികലയല്ലെന്ന് ഇന്‍റലിജെന്‍സ്! വിവാദം തുടരുന്നു

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശിയായ 48 കാരി ദര്‍ശനം നടത്തിയ സംഭവത്തില്‍ വിവാദം ഒഴിയുന്നില്ല. വ്യാഴാഴ്ച രാത്രിയോടെയാണ് ഇവര്‍ മലകയറിയതെന്നായിരുന്നു ആദ്യം വാര്‍ത്ത പുറത്തുവന്നത്. ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും പിന്നീട് വാര്‍ത്ത തിരുത്തി ശശികല തന്നെ രംഗത്തെത്തി.
തന്നെ ദര്‍ശനം നടത്താന്‍ പ്രതിഷേധകര്‍ അനുവദിച്ചില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്.

എന്നാല്‍ ശശികല ദര്‍ശനം നടത്തിയെന്ന് ഉച്ചയോടെ പോലീസും സര്‍ക്കാരും സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ ദര്‍ശനം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം ദര്‍ശനം നടത്തിയത് ശശികലയല്ലെന്നാണ് ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 വ്യാഴാഴ്ച രാത്രിയോടെ

വ്യാഴാഴ്ച രാത്രിയോടെ

ശ്രീലങ്കന്‍ സ്വദേശിയായ ശശികല വ്യാഴാഴ്ച രാത്രിയാണ് ഭര്‍ത്താവിനും മകനും മറ്റൊരു സഹായിക്കുമൊപ്പം ശബരിമലയില്‍ എത്തിയത്.രാത്രി ഏഴ് മണിക്കാണ് ഇവര്‍ എത്തിയത്. ഇവര്‍ പോലീസിന്‍റെ സഹായം തേടുകയും ചെയ്തിരുന്നു.

 തിരിച്ചിറങ്ങി

തിരിച്ചിറങ്ങി

അതേസമയം തന്‍റെ ഗര്‍ഭപാത്രം നീക്കം ചെയ്ത സാക്ഷ്യ പത്രം അടക്കം കൈവശം വെച്ചായിരുന്നു ശശികല മലകയറാന്‍ എത്തിയത്. എന്നാല്‍ ശശികല മലകയറാന്‍ ശ്രമിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ പ്രതിഷേധം ഉയര്‍ന്നെന്നും ഇതോടെ ശശികലയ്ക്ക് തിരിച്ചിറങ്ങേണ്ടി വന്നെന്നുമായിരുന്നു വാര്‍ത്ത വന്നത്.

 നാമജപ പ്രതിഷേധം

നാമജപ പ്രതിഷേധം

ശശികലയ്ക്ക് 47 വയസാണ് പ്രായം. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.സ്ത്രീ മലകയറുന്നുണ്ടെന്ന വിവരം വന്നതോടെ നാമജപ പ്രതിഷേധവുമായി വലിയ സംഘമാളുകൾ വലിയ നടപ്പന്തലിൽ കാത്തുനിന്നു. കനത്ത പ്രതിഷേധമുണ്ടാകുനുള്ള സാധ്യത പോലീസ് അറിയിച്ചതോടെ യുവതി തിരിച്ചിറങ്ങുകയായിരുന്നു എന്നായിരുന്നു വാര്‍ത്ത.

 മലകയറിയെന്ന് പോലീസ്

മലകയറിയെന്ന് പോലീസ്

തന്നെ പ്രതിഷേധകര്‍ ദര്‍ശനം നടത്താന്‍ അനുവദിച്ചില്ലെന്നും ഇവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു.എന്നാല്‍ ഉച്ചയോടെ കഥ മാറി. പോലീസ് വ്യക്തമായ ആസൂത്രണത്തോടെ ശശികലയെ മലയില്‍ എത്തിച്ചെന്നും സുരക്ഷിതമായി മലയിറക്കിയെന്നും റിപ്പോര്‍ട്ട് എത്തി.

 മഫ്തി സംഘം

മഫ്തി സംഘം

സംഭവം പോലീസും സര്‍ക്കാരും സ്ഥിരീകരിക്കുകയും ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു.
പ്രതിഷേധകരോ മാധ്യമങ്ങളോ അറിയാതെയായിരുന്നു മഫ്തിയില്‍ ഉള്ള പോലീസ് സംഘം ശശികലയെ ദര്‍ശനത്തിന് എത്തിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

 മലകയറിയത് മറ്റൊരു സ്ത്രീ

മലകയറിയത് മറ്റൊരു സ്ത്രീ

എന്നാല്‍ ശശികല മലകയറിയിട്ടില്ലെന്നാണ് ഇന്‍റലിജന്‍സ് വാദം. ശശികല ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും ദര്‍ശനം നടത്തിയത് അവരല്ലെന്നുമാണ് ഇന്‍റലിജെന്‍സ് വ്യക്തമാക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

 ദൃശ്യങ്ങള്‍ ഇങ്ങനെ

ദൃശ്യങ്ങള്‍ ഇങ്ങനെ

10.51 ന് ഒരു സ്ത്രീ മറ്റൊരു സ്വാമിക്കൊപ്പം ശബരിമല ശ്രീകോവിലിന് ഇടതുഭാഗത്ത് കൂടി നടന്ന് പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.. 10.46 എന്ന സമയത്ത് സിസിടിവിയില്‍ രേഖപ്പെടുത്തിയ ദൃശ്യങ്ങളും സമാനമാണ്

 ഇരുമുടി കെട്ട്

ഇരുമുടി കെട്ട്

എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്ന സ്ത്രീ ശശികല അല്ലെന്നാണ് ഇന്‍റലിജെന്‍സ് പറയുന്നത്. ശശികലയുടെ കൈയ്യില്‍ നീല നിറത്തിലുള്ള ഇരുമുടി കെട്ടാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ള സ്ത്രീയുടെ കൈയ്യില്‍ ഉണ്ടായിരുന്നത് മറ്റൊരു നിറത്തിലുള്ള ഇരുമുടികെട്ടാണത്രേ.

 കണ്ണടവെച്ച മുതിര്‍ന്ന സ്ത്രീ

കണ്ണടവെച്ച മുതിര്‍ന്ന സ്ത്രീ

മാത്രമല്ല മലകയറിയതായി ദൃശ്യങ്ങളില്‍ ഉള്ള സ്ത്രീ പ്രായമുള്ള കണ്ണടവെച്ച സ്ത്രീയാണെന്നാണ് ഇന്‍റലിജെന്‍സ് പറയുന്നത്. അതേസമയം ശശികല തന്നെയാണ് ദര്‍ശനം നടത്തിയതെന്നാണ് പോലീസ് ആവര്‍ത്തിക്കുന്നത്.

English summary
Its not sasikala says intelligence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X