Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലോചിക്കുമ്പോള്‍ സങ്കടം തോന്നും; ആ കുട്ടിയുടെ അച്ഛന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല: മൂന്നു പേരും പിരിഞ്ഞു

നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേരളമാകെ ചര്‍ച്ച ചെയ്തിരുന്നു. തിരുവനന്തപുരത്ത് ദിയ നടത്തുന്ന ഓ ബൈ ഓസി എന്ന ഷോപ്പില്‍ മുന്‍ ജീവനക്കാരികള്‍ നടത്തിയത് 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ്. ഉപഭോക്താക്കളില്‍ നിന്നു പണം സ്വീകരിക്കാനുള്ള ക്യു ആര്‍ കോഡില്‍ കൃത്രിമം കാട്ടിയാണ് ഇത്ര വലിയ തട്ടിപ്പ് നടത്തിയത്.

ഈ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് മുന്‍ ജീവനക്കാരികള്‍ കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് അട്ടക്കുളങ്ങര സബ് ജയിലിലാണ് ഉള്ളത്. കഴിഞ്ഞ ദിവസം ഇവരെ ദിയയുടെ സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

diya

സാമ്പത്തിക തട്ടിപ്പ് പ്രതിരോധിക്കാനായി കൃഷ്ണകുമാറിന്റെ കുടുംബത്തിനെതിരെ പല ആരോപണങ്ങള്‍ മുന്‍ ജീവനക്കാരികള്‍ ഉന്നയിച്ചെങ്കിലും അതൊന്നും ശരിയല്ലെന്ന് തെളിഞ്ഞു. ഇപ്പോള്‍ ഈ വിഷയത്തില്‍ കൂടുതല്‍ അപ്‌ഡേറ്റ്‌സുമായി കൃഷ്ണകുമാറിന്റെ ഭാര്യയും സോഷ്യല്‍ മീഡിയ ഇന്‍ഷുറന്‍സറുമായ സിന്ധു കൃഷ്ണ രംഗത്തെത്തി. തന്റെ വ്‌ളോഗിലൂടെ ആയിരുന്നു ഇക്കാര്യങ്ങള്‍ സിന്ധു ഫോളോവേഴ്‌സുമായി പങ്കുവെച്ചത്.

സിന്ധുവിന്റെ വാക്കുകള്‍: ഓ ബൈ ഓസിയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് പലരും അപ്‌ഡേറ്റ്‌സ് ചോദിച്ചിരുന്നു. അവരുടെ ജാമ്യമൊക്കെ റദ്ദാക്കി. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. അവസാനം അവര്‍ കീഴടങ്ങി.

ഇനി അവരെ പൊലീസ് കസ്റ്റഡിയില്‍ വിടും. തെളിവെടുപ്പും ഉണ്ടാകും. ആ കുട്ടികള്‍ അന്ന് ഓഫീസില്‍ വന്നിട്ട് അവര്‍ക്ക് ബിരിയാണിയും എല്ലാം വാങ്ങി കൊടുത്തതാണ്. ഇത്രയും തരികിട കാണിച്ചിട്ടും വളരെ മാന്യമായും കരുണയോടെയുമാണ് ഞങ്ങള്‍ പെരുമാറിയത്. പൈസ തിരിച്ചു കൊണ്ടു വന്ന് തരാമെന്ന് പറഞ്ഞാണ് അവര്‍ അന്ന് പോയത്.

എന്നിട്ടാണ് ആരോ ഇവര്‍ക്ക് കൊടുത്ത ഉപദേശത്തിന്റെ പുറത്ത് ഞങ്ങള്‍ക്കെതിരെ കേസ് കൊടുത്തതും തട്ടിക്കൊണ്ടു പോയെന്നും കൃഷ്ണകുമാര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഒക്കെ ആരോപണമുയര്‍ത്തിയത്. ഇങ്ങനെയൊക്കെ ചെയ്താല്‍ ആ കേസില്‍ നിന്ന് ഊരാന്‍ പറ്റുമെന്ന് ആരോ പറഞ്ഞു കൊടുത്തതാണ്.

അവരങ്ങനെ കേസുമായി പോയിരുന്നില്ലെങ്കില്‍ ഇവരുടെ പേരൊന്നും പബ്ലിക്കായി പുറത്തു പറയുകയോ നാട്ടുകാര്‍ അറിയുകയോ ചെയ്യില്ലായിരുന്നു. എന്നിട്ട് അവര് തന്നെ പ്രസിന്റെ മുമ്പില്‍ വന്ന് ഇന്റര്‍വ്യൂ കൊടുക്കുന്നു, അകെ ബഹളം. അവര് തന്നെ അവരെ തുറന്നുകാട്ടി. ആലോചിക്കുമ്പോള്‍ സങ്കടം തോന്നും, അവരുടെ വീട്ടുകാരൊക്കെ ഇപ്പോള്‍ ഒരുപാട് വേദനിക്കുന്നുണ്ടാകും. ദിവ്യ എന്ന കുട്ടിയുടെ അച്ഛന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അമ്മ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. അവരുടെ വീടുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പലരും ഇവിടെ വന്ന് പറയാറുണ്ട്.

അവര്‍ മൂന്നു പേരും തമ്മില്‍ പിരിയുകയും ചെയ്തു. വിനീതയും രാധുവും ഒരു ഗ്രൂപ്പായി. ദിവ്യയക്ക് വേറെ ലോയറും ആയിരുന്നു. എത്രയോ നന്നായിട്ട്, ആരും അറിയാത്ത രീതിയില്‍ അവസാനിക്കാമായിരുന്ന കേസായിരുന്നു ഇത്. ഇവരൊരു തുകയുമായി വന്നിരുന്നെങ്കില്‍ എല്ലാം ഓക്കെ ആയേനെ. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+