Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മുമായി സഹകരിക്കുമെന്ന് ലീഗ്; യുഡിഎഫില്‍ കലഹം

തിങ്കളാഴ്ച യുഡിഎഫ് യോഗം ചേരുന്നുണ്ട്. സിപിഎമ്മിന്റെ പ്രക്ഷോഭവുമായി സഹകരിക്കണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

മലപ്പുറം: കറന്‍സി നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത സഹകരണ ബാങ്കുകളില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ സിപിഎമ്മുമായി സഹകരിക്കുമെന്ന് മുസ്ലീം ലീഗ്. ഇക്കാര്യത്തില്‍ യോജിച്ചുള്ള ഒരു സമരത്തിനുമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സുധീരന്റെ തീരുമാനത്തിനെതിരെ മുതിര്‍ന്ന മുസ്ലീം ലീഗ് നേതാക്കള്‍ രംഗത്തെത്തിയതോടെ സഹകരണ വിഷയം യുഡിഎഫില്‍ കലഹത്തിന് വഴിതുറന്നിരിക്കുകയാണ്. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന് പിന്നാലെ മുതിര്‍ന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇടതുപക്ഷവുമായി യോജിച്ചുള്ള സമരത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

muslim-league

തിങ്കളാഴ്ച യുഡിഎഫ് യോഗം ചേരുന്നുണ്ട്. സിപിഎമ്മിന്റെ പ്രക്ഷോഭവുമായി സഹകരിക്കണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. മുസ്ലീം ലീഗ് തങ്ങളുടെ നിലപാട് പരസ്യമായി അറിയിച്ചതോടെ യുഡിഎഫ് യോഗം നിര്‍ണായകമായിരിക്കുകയാണ്.

സംസ്ഥാനത്തെ എല്ലാവിഭാഗങ്ങളിലും വരുന്ന ജനങ്ങളെ കാര്യമായി ബാധിക്കുന്ന സഹകരണ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അയഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ലീഗിന്റെ ആരോപണം. സംസ്ഥാനത്ത് ബിജെപി ശക്തിപ്രാപിച്ചുവരവെ ഇത്തരം വിഷയങ്ങളില്‍ ശക്തമായ സമരപരിപാടികളില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ലീഗ് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+