കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ജലീലിനെ ട്രോളി പികെ കുഞ്ഞാലിക്കുട്ടി; 'ന്റൊരു നാലാള്‌ണ്ടേനി, ഓലൊന്ന് കൊണ്ടരാന്‍ എന്താ വഴി'

Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസികളെ സംസ്ഥാനത്തേക്ക് തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഇടയില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ കോവിഡ് സ്ക്രീനിങ് ഏര്‍പ്പെടുത്തണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തി പ്രവാസികളെ പ്രകോപിക്കാന്‍ ശ്രമിച്ചെന്നണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ പത്രസമ്മേളനത്തില്‍ ആരോപിച്ചത്. എന്നാല്‍ പ്രവാസികളുടെ വഞ്ചിക്കുന്ന നിലപാട് സര്‍ക്കാര്‍ തുടരുകയാണെന്ന ആരോപണം ശക്തമാക്കുകയാണ് പ്രതിപക്ഷം.

സത്യാഗ്രഹം

സത്യാഗ്രഹം

പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് ഏക ദിന സത്യാഗ്രഹം ഇന്ന് നടക്കുകയും ഉണ്ടായി. ഈ സത്യാഗ്രഹത്തില്‍ സംസാരിച്ചുകൊണ്ടിരിക്കെ സര്‍ക്കാറിനെതിരു രൂക്ഷ വിമര്‍ശനമാണ് പികെ കുഞ്ഞാലിക്കുട്ടി എംപി നടത്തിയത്.

ബുദ്ധിമുട്ടിക്കുന്നു

ബുദ്ധിമുട്ടിക്കുന്നു

പ്രവാസികളെ ബുദ്ധിമുട്ടിക്കാൻ സര്‍ക്കാര്‍ പഠിച്ചപണി പതിനെട്ടും പയറ്റുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.യുഡിഎഫായിരുന്നു ഭരണത്തിലെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വെറു ഇരിക്കുകയാണ്. പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

പേരെടുത്ത് പറയാതെ

പേരെടുത്ത് പറയാതെ

സംസ്ഥാനത്ത് സമൂഹവ്യാപനമെന്ന് പറഞ്ഞ ആളുകളെ പേടിപ്പിക്കുകയാണ്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഇതിനിടെയാണ് മന്ത്രി കെടി ജലീലിനേയും കുഞ്ഞാലിക്കുട്ടി ട്രോളിയത്. ജലീലിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസം.

Recommended Video

cmsvideo
പിണറായിയുടെ മകളുടെ വിവാഹത്തില്‍ കുരു പൊട്ടി സംഘികള്‍ | Oneindia Malayalam
വലിയ വിമര്‍ശനം

വലിയ വിമര്‍ശനം

പ്രവാസി മലയാളിയോട് ഫോണിൽ വിളിച്ച് അവിടെ നിന്ന് പുറപ്പെടുന്ന ചാർട്ടേഡ് വിമാനങ്ങളുടെ കാര്യമന്വേഷിച്ച മന്ത്രി ജലീലിന്റെ ഫോണ്‍ റെക്കോര്‍ഡ് നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഈ നടപടിക്കെതിരെ വലിയ വിമര്‍ശനം അന്ന് തന്നെ ഉയര്‍ന്നിരുന്നു. മന്ത്രിയുടെ ഈ സംഭാഷണങ്ങളെയാണ് പികെ കുഞ്ഞാലിക്കുട്ടി ട്രോളിയത്.

ന്റൊരു നാലാള്‌ണ്ടേനി

ന്റൊരു നാലാള്‌ണ്ടേനി

'ഒരു മന്ത്രി ചോദിച്ചീലെ, ന്റൊരു നാലാള്‌ണ്ടേനി, ഓലൊന്ന് കൊണ്ടരാന്‍ എന്താ വഴി, കെ.എം.സി.സിയുടെ ഫ്‌ളൈറ്റ് കിട്ടോന്ന്... '-എന്നായിരുന്നു പ്രസംഗ മധ്യേ കുഞ്ഞാലിക്കുട്ടി പരിഹസിച്ചത്. മന്ത്രി കെ.ടി ജലീലും ഗള്‍ഫിലുള്ള ശ്രീജിത്ത് എന്നയാളും ഫോണില്‍ ചാര്‍ട്ടേഡ് വിമാനങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഓഡിയോ സന്ദേശമായിരുന്നു. ഇത്തരത്തില്‍ തന്നെ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍റെ ഒരു വീഡിയോയും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

 ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റും നൂറ് കണക്കിന് അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റും നൂറ് കണക്കിന് അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു

 ഇടത് മുന്നണിയിലേക്ക് പോവാന്‍ ഒരുങ്ങുന്നത് പിജെ ജോസഫ്; തങ്ങള്‍ പോവില്ലെന്ന് ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് പോവാന്‍ ഒരുങ്ങുന്നത് പിജെ ജോസഫ്; തങ്ങള്‍ പോവില്ലെന്ന് ജോസ് കെ മാണി

English summary
iuml leader pk kunhalikutty troll to minister kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X