കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗ് പിണറായിക്കൊപ്പം! ഗെയില്‍ സമരത്തെ കൈയൊഴിഞ്ഞു, വെട്ടിലായത് പ്രാദേശിക നേതൃത്വം...

ഗെയില്‍ ഇരകളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായ സാഹചര്യത്തില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ എതിര്‍ക്കേണ്ടതില്ലെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്.

Google Oneindia Malayalam News

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം. ഗെയില്‍ ഇരകളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായ സാഹചര്യത്തില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ എതിര്‍ക്കേണ്ടതില്ലെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്. അതേസമയം, മുക്കം, കിനാലൂര്‍ എന്നിവിടങ്ങളിലെ പ്രാദേശിക ലീഗ് നേതൃത്വം ഗെയില്‍ സമരത്തില്‍ പങ്കെടുക്കുന്നത് സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയായി.

രാഷ്ട്രപതിയുടെ മകള്‍ എയര്‍ഇന്ത്യക്ക് 'തലവേദന'യായത് ഇങ്ങനെ! വിമാനത്തില്‍ ജോലി ചെയ്യേണ്ടെന്ന് തീരുമാനംരാഷ്ട്രപതിയുടെ മകള്‍ എയര്‍ഇന്ത്യക്ക് 'തലവേദന'യായത് ഇങ്ങനെ! വിമാനത്തില്‍ ജോലി ചെയ്യേണ്ടെന്ന് തീരുമാനം

ആടിപാടാന്‍ സിനിമാ താരങ്ങളില്ല! മുന്നറിയിപ്പ് നല്‍കി സംഘടനകള്‍! കൊച്ചിയില്‍ നിര്‍ണ്ണായക യോഗം...ആടിപാടാന്‍ സിനിമാ താരങ്ങളില്ല! മുന്നറിയിപ്പ് നല്‍കി സംഘടനകള്‍! കൊച്ചിയില്‍ നിര്‍ണ്ണായക യോഗം...

കഴിഞ്ഞദിവസം മലപ്പുറത്ത് ചേര്‍ന്ന മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. ഗെയില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും, മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഗെയില്‍ വിരുദ്ധ സമരസമിതി പ്രക്ഷോഭത്തിനിറങ്ങിയത്. മുക്കത്തെ സമരം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ ഗെയില്‍ വിഷയം സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെയാണ് ഗെയില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം കൂട്ടിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

പ്രാദേശിക ലീഗ് നേതൃത്വവും...

പ്രാദേശിക ലീഗ് നേതൃത്വവും...

ജനവാസ മേഖലകളില്‍ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാരുതെന്നും, ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മുക്കത്തും സമീപ പ്രദേശങ്ങളിലും ഗെയില്‍ വിരുദ്ധ സമരസമിതി പ്രക്ഷോഭം ആരംഭിച്ചത്. സിപിഎം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വം സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി. എന്നാല്‍ മുക്കത്തെ സമരം സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഗെയില്‍ സമരം പൊല്ലാപ്പായി മാറിയത്.

പിന്തുണ....

പിന്തുണ....

മുക്കത്തെ പോലീസ് അതിക്രമത്തിന് പിന്നാലെ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കള്‍ സമരവേദിയിലെത്തിയിരുന്നു. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ഗെയില്‍ സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഗെയില്‍ വിഷയം പ്രതിപക്ഷം ആളിക്കത്തിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തി. എന്നാല്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഗെയില്‍ പദ്ധതിയോട് അനുകൂല നിലപാടെടുത്ത വാര്‍ത്തകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസും മുസ്ലീം ലീഗും ഒരുപോലെ വെട്ടിലായി.

നഷ്ടപരിഹാരം...

നഷ്ടപരിഹാരം...

ഇതിനിടെ ഗെയില്‍ സമരം അവസാനിപ്പിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്തുവന്നാലും ഗെയില്‍ പദ്ധതിയുമായി മുന്നോട്ട് നീങ്ങുമെന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാനായി തിരുവനന്തപുരത്ത് യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗെയില്‍ ഇരകള്‍ക്ക് വിപണിവിലയുടെ ഇരട്ടി തുക നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.

നാലിരട്ടി വേണമെന്ന്...

നാലിരട്ടി വേണമെന്ന്...

എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കാനാകില്ലെന്നായിരുന്നു സമരസമിതിയുടെ നിലപാട്. വിപണിവിലയുടെ നാലിരട്ടിയെങ്കിലും നഷ്ടപരിഹാരം നല്‍കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരസമിതി വ്യക്തമാക്കി. ഇതോടെ ഗെയില്‍ വിരുദ്ധ സമരം ഉടനൊന്നും ഒത്തുതീര്‍പ്പാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

പദ്ധതി എതിര്‍ക്കേണ്ടതില്ലെന്ന്....

പദ്ധതി എതിര്‍ക്കേണ്ടതില്ലെന്ന്....

ഗെയില്‍ സമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച മുസ്ലീം ലീഗ് നേതൃത്വം പതുക്കെ പിന്നോട്ട് പോയി. ഗെയില്‍ സമരത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ സാന്നിദ്ധ്യവും, വികസന വിരോധികളെന്ന ആരോപണവും തിരിച്ചടിയാകുമെന്ന് ഭയന്നായിരുന്നു ലീഗിന്റെ പിന്മാറ്റം. ഇതിനിടെ ഗെയില്‍ ഇരകളുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത് ലീഗിന് കച്ചിത്തുരുമ്പായി. സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗെയില്‍ പദ്ധതിയെ എതിര്‍ക്കേണ്ടതില്ലെന്നും, പ്രതിരോധ സമരങ്ങള്‍ ആവശ്യമില്ലെന്നും മുസ്ലീം ലീഗ് നിലപാട് എടുത്തിരിക്കുന്നത്.

ആവശ്യമില്ല....

ആവശ്യമില്ല....

ഗെയില്‍ വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജും നഷ്ടപരിഹാരവും മുസ്ലീം ലീഗ് നേതൃത്വം വിശദമായി പഠിക്കും. പ്രശ്‌നം ഉടന്‍തന്നെ രമ്യതയിലെത്തുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തില്‍ പദ്ധതിയെ എതിര്‍ത്ത് സമരം വേണ്ടെന്നാണ് ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

സമരത്തില്‍....

സമരത്തില്‍....

പക്ഷേ, ഗെയില്‍ വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച തണുപ്പന്‍ നിലപാടിനോട് മുക്കത്തെ പ്രാദേശിക നേതൃത്വത്തിന് കടുത്ത വിയോജിപ്പാണുള്ളത്. ഗെയില്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുന്നവരില്‍ നിരവധി പ്രാദേശിക ലീഗ് നേതാക്കളുണ്ട്. സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ഇവരുടെ നിലപാട്. ഇതോടെ മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ടുതട്ടിലായി. ഗെയില്‍ വിഷയത്തെ ചൊല്ലി മുക്കം മേഖലയില്‍ മുസ്ലീം ലീഗിനുള്ളില്‍ പൊട്ടിത്തെറി മണക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് മാറിനില്‍ക്കാനും ഒരു വിഭാഗം ആലോചിക്കുന്നുണ്ട്.

English summary
iuml wont stand against gail pipeline project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X