Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണത്തിലും ഐവി ശശിയെ വിടാതെ ഒപ്പം; കാണുന്ന കാലം തൊട്ടുണ്ട്!! വ്യത്യസ്തമാണിത്...

Recommended Video

cmsvideo
    മരണത്തിലും പിരിയാതെ ഐവി ശശിക്കൊപ്പം... | Oneindia Malayalam

    കോഴിക്കോട്; ഐവി ശശി എന്ന അതുല്യ പ്രതിഭ വിടവാങ്ങുമ്പോള്‍ വ്യത്യസ്തമാകുന്ന ഒന്നുണ്ട്. പലരും ശ്രദ്ധിച്ചതും പണ്ട് സിനിമാ ലോകത്ത് ചര്‍ച്ചയായതുമായ കാര്യം തന്നെ. അദ്ദേഹത്തിന്റെ തൊപ്പി. ഐവി ശശിയെന്ന സംവിധായകനെ കാണുന്ന കാലം തൊട്ടുതന്നെ എല്ലാവരുടെ ഓര്‍മയിലും തെളിയുന്ന ഒരു കാര്യം ആ തൊപ്പിവച്ച വ്യക്തിയെ ആയിരിക്കും.

    എന്താണ് തൊപ്പിക്ക് പിന്നിലെ കഥ. ആത്മാവ് ദൂരെ മറഞ്ഞു കിടക്കുമ്പോഴും ഐവി ശശിയെന്ന മനുഷ്യനെ വിട്ടുപിരിഞ്ഞിട്ടില്ലാത്ത ഏക വസ്തു ആ തൊപ്പി തന്നെയാണ്. അദ്ദേഹത്തിന്റെ തൊപ്പിയെ കുറിച്ച് അറിവില്ലാത്ത മലയാളികള്‍ നന്നേ കുറവാണ്. എന്താണ് തൊപ്പിക്ക് പിന്നിലെ രഹസ്യം....

    ശരീരത്തിന്റെ ഭാഗം പോലെ

    ശരീരത്തിന്റെ ഭാഗം പോലെ

    ഐവി ശശിക്ക് ആ തൊപ്പി ശരീരത്തിന്റെ ഭാഗം പോലെ ആയിരുന്നു. ഏത് ആള്‍ക്കൂട്ടത്തിലും അദ്ദേഹത്തെ ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിരുന്നതും ആ തൊപ്പി കൊണ്ടുതന്നെ.

    ഗോള്‍ഫ് ക്യാപ്പോ ശശിയുടെ തൊപ്പിയോ

    ഗോള്‍ഫ് ക്യാപ്പോ ശശിയുടെ തൊപ്പിയോ

    ഗോള്‍ഫ് ക്യാപ് എങ്ങനെ അദ്ദേഹത്തെ സ്വാധീനിച്ചുവെന്നത് അധികപേര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ ആ തൊപ്പി സിനിമാ ലോകത്ത് ഏറെ വ്യത്യസ്തമായിരുന്നു. എല്ലാവരും തൊപ്പിയെ കുറിച്ച് ചര്‍ച്ച ചെയ്തു. ഗോള്‍ഫ് ക്യാപിനെ കുറിച്ച് അറിയാത്ത മലയാളി പ്രേക്ഷകര്‍ ഐവി ശശി തൊപ്പി എന്ന് വിളിച്ചു.

     ചര്‍ച്ചകളില്‍ നിറഞ്ഞു

    ചര്‍ച്ചകളില്‍ നിറഞ്ഞു

    സിനിമാ സംവിധായകരില്‍ എല്ലാവര്‍ക്കും തൊപ്പിയുണ്ടാകും. വ്യത്യസ്തമായിരുന്നു മിക്കയാളുകളുടെയും തൊപ്പികള്‍. അക്കാലത്താണ് വ്യത്യസ്തമായ സിനിമകള്‍ ഒന്നിന് പിറകെ ഒന്നായി ഇറക്കിയ ഐവി ശശി തൊപ്പി കൊണ്ടും വ്യത്യസ്തനായതും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

    ആരും കണ്ടിട്ടില്ല

    ആരും കണ്ടിട്ടില്ല

    പൊതുവേദികളിലും സിനിമാ ചിത്രീകരണ കേന്ദ്രങ്ങളിലും സ്വകാര്യ ചടങ്ങിലും വരെ ശശി എത്തിയത് ആ തൊപ്പിവച്ചായിരുന്നു. തൊപ്പിയില്ലാതെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല.

    മരിച്ചുകിടക്കുമ്പോഴും

    മരിച്ചുകിടക്കുമ്പോഴും

    ജീവിതത്തില്‍ ഉടനീളം കൂടെയുണ്ടായിരുന്ന ആ തൊപ്പി മരിച്ചുകിടക്കുമ്പോഴും അദ്ദേഹത്തിന്റെ ശിരസിലുണ്ടായിരുന്നു. കഴിഞ്ഞ കാല പ്രതാപത്തിന്റെ ഓര്‍മകള്‍ പുതുക്കി നിന്ന തൊപ്പി, വിട്ടുപിരിയാന്‍ മനസില്ലെന്ന് പറയുന്ന പോലെ.

    സംസ്‌കാരം ചെന്നൈയില്‍

    സംസ്‌കാരം ചെന്നൈയില്‍

    ഐവി ശശിയുടെ സംസ്‌കാരം ചെന്നൈയില്‍ തന്നെ നടക്കും. വ്യാഴാഴ്ച രാവിലെ പത്തിന് പോരൂര്‍ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. എന്നാല്‍ കോഴിക്കോട് സംസ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

    മകള്‍ അനു എത്തിയാല്‍

    മകള്‍ അനു എത്തിയാല്‍

    ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു എത്തിയ ശേഷമായിരിക്കും സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍. ബുധനാഴ്ച വൈകീട്ട് മകള്‍ എത്തുമെന്നാണ് ലഭിച്ച വിവരം.

    സംസ്‌കാരം കോഴിക്കോട്ടേക്ക് മാറ്റണം

    സംസ്‌കാരം കോഴിക്കോട്ടേക്ക് മാറ്റണം

    കോഴിക്കോട് സ്വദേശിയാണ് ഐവി ശശി. അതുകൊണ്ടു തന്നെയാണ് സംസ്‌കാരം കോഴിക്കോട്ടേക്ക് മാറ്റണമെന്ന അഭിപ്രായം ഉയര്‍ന്നത്. കുടുംബം ഏറെ കാലമായി ചെന്നൈയില്‍ താമസിക്കുന്നതിനാല്‍ അവിടെ തന്നെ മതിയെന്ന് ഒടുവില്‍ തീരുമാനിച്ചു.

    ഓസ്‌ട്രേലിയന്‍ യാത്ര

    ഓസ്‌ട്രേലിയന്‍ യാത്ര

    മകളുടെ അടുത്തേക്ക് ഓസ്‌ട്രേലിയന്‍ യാത്രയ്ക്ക് ഒരുങ്ങാനിരിക്കവെയാണ് ശശിയെ മരണം വിളിച്ചത്. ഭാര്യ സീമയ്ക്കും മകനുമൊപ്പം പുറപ്പെടാന്‍ ഇരിക്കുകയായിരുന്നു. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

    സംവിധായകന്‍ രഞ്ജിത്

    സംവിധായകന്‍ രഞ്ജിത്

    സംസ്‌കാരം കോഴിക്കോട് നടത്തണമെന്ന് സംവിധായകന്‍ രഞ്ജിത് ആണ് ആവശ്യമുന്നയിച്ചത്. ബന്ധുക്കള്‍ സമ്മതിച്ചാല്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു. സര്‍ക്കാര്‍ നിലപാട് രഞ്ജിത്ത് തന്നെയാണ് വ്യക്തമാക്കിയത്. പക്ഷേ, സംസ്‌കാരം ചെന്നൈയില്‍ മതിയെന്ന് കുടുംബം തീരുമാനിക്കുകയായിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+