ഇടവേള ബാബുവിന്‍റെ രഹസ്യസംഭാഷണം പുറത്ത്, ഗണേഷ് കുമാര്‍ വെട്ടിലാകും?
തിരുവനന്തപുരം: കെഎസ്എഫ്ഡിയില്‍ നിന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ചത് ഗണേഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞിട്ടാണെന്ന് ഇടവേള ബാബു .ഒരു ചലച്ചിത്ര പ്രവര്‍ത്തകനോട് ഇടവേള ബാബു ഇക്കാര്യം പറയുന്ന ശബ്ദ രേഖ പുറത്ത് വന്നു. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ശബ്ദരേഖ പുറത്ത് വിട്ടത് .
രാജ്‌മോഹന്‍ ഉണ്ണിത്താനല്ല മറ്റാരു വന്നാലും അക്കാദമിയില്‍ പ്രവര്‍ത്തിയ്ക്കുന്നതിന് തനിയ്ക്ക് എതിര്‍പ്പില്ലെന്നായിരുന്നു ഇടവേള ബാബു ചലച്ചിത്ര പ്രവര്‍ത്തകനോട് പറഞ്ഞത്. തിരികെ വരാന്‍ തയ്യാറാണെന്നും ഗണേഷ് പറഞ്ഞിട്ടാണ് രാജി വച്ചതെന്നും ഇടവേള ബാബു സമ്മതിയ്ക്കുന്ന ശബ്ദരേഖ പുറത്ത് വിട്ടത് രാജ്‌മോഹന്‍ ഉണ്ണിത്താനാണ് . ഒരു പ്രമുഖ ചാനലിന്റെ പരിപാടിയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇക്കാര്യം പുറത്ത് വിട്ടത് .

തന്നെ തിരികെ കെഎസ്ഫ്ഡിസിയില്‍ എടുക്കാന്‍ വേണ്ടി പ്രതിഷേധം സംഘടിപ്പിയ്ക്കണമെന്നും ഇടവേള ബാബു ചലച്ചിത്ര പ്രവര്‍ത്തകനോട് ആവശ്യപ്പെടുന്ന ഭാഗവും ശബ്ദരേഖയില്‍ ഉണ്ട് . രാജ്‌മോഹന്‍ ഉണ്ണിത്താരനെ കെഎസ്എഫ്ഡിസി ചെയര്‍മാനായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇടവേള ബാബു ഉള്‍പ്പടെയുള്ള സിനിമ പ്രവര്‍ത്തകര്‍ അക്കാദമിയില്‍ നിന്നും രാജി വച്ചത് .












Click it and Unblock the Notifications