'എന്നെ ഭീഷണിപ്പെടുത്തുന്നു, സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു'; പോലീസിനെതിരെ സിദ്ധിഖിന്റെ മകന്റെ പരാതി
തന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയുമായി സിദ്ധിഖിന്റെ മകനും നടനുമായ ഷഹീൻ. ഉറ്റസുഹൃത്തുക്കളായ നദീര്‍ ബേക്കര്‍, പോള്‍ ജോയ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്നും ഇവർ എവിടേയാണെന്ന് യാതൊരു വിവരവും ഇല്ലെന്നും ഷഹീൻ പരാതിയിൽ പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർക്കാണ് ഷഹീൻ പരാതി നൽകിയിരിക്കുന്നത്.
സിദ്ധിഖ് എവിടെയാണെന്ന് വിവരം നൽകിയില്ലെങ്കിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്നും ഷഹീൻ ആരോപിച്ചു. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിലാണ് അവരെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തത് എന്നാണ് ഷഹീൻ പറയുന്നത്. തന്റെ പിതാവിന്റെ കേസുമായി ബന്ധപ്പെട്ട് തന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുക്കുന്നത് എന്തിനാണ് മനസിലാകുന്നില്ലെന്ന് ഷഹീൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

'സഹോദരൻ നഷ്ടപ്പെട്ട ശേഷം ഈ സുഹൃത്തുക്കൾക്കൊപ്പമാണ് ഞാൻ ഏറെ സമയം ചെലവഴിച്ചിരുന്നത്. ഈ വിവാദം വന്നതിന് ശേഷവും അവർക്കൊപ്പം തന്നെയായിരുന്നു ഞാൻ കൂടുൽ സമയവും. വക്കീൽ രാമൻപിള്ള കാണാനൊക്കെ ഇവർക്കൊപ്പം തന്നെയാണ് ഞാൻ പോയത്. എന്നെ സഹായിച്ചതിനായിരിക്കാം കസ്റ്റഡിയിൽ എടുത്തതെന്ന് പറയുന്നത് ശരിയല്ല. അവർ എന്റെ കൂടെ ഉണ്ടാകുന്നത് എനിക്ക് കംഫേർട്ടാണ്. അവരെ കസ്റ്റഡിയിൽ എടുക്കേണ്ട കാര്യമുണ്ടോയെന്നതാണ് സംശയം.
എന്റെ കുടുംബത്തിലെ പ്രശ്നം കാരണം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ കുടുംബം വേദനിക്കരുതെന്ന് നിർബന്ധമുണ്ട്. അതാണ് ഇപ്പോൾ എന്നെ വളരെ അധികം വേദനിപ്പിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ബ്ലാക്ക് മെയിൽ ചെയ്യുന്നത് അംഗീകരിക്കാനാകില്ല. പിതാവ് എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞാൽ അതിന്റെ പേരിൽ എന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുക്കുന്നത് എന്ത് തരം അന്വേഷണം ആണെന്ന് മനസിലാകുന്നില്ല.
നദീറാണ് എന്നെ വിളിച്ചത്. ഭയത്തോടെയാണ് സംസാരിച്ചിരുന്നത്. രണ്ട് പേരേയും രണ്ട് സ്ഥലത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് മനസിലാക്കുന്നത്. എത്രയും പെട്ടെന്ന് അവരുടെ മോചനം സാധ്യമാക്കാനാണ് ഇപ്പോൾ മാധ്യമങ്ങളോട് താനിക്കാര്യം പറഞ്ഞത്', ഷഹീൻ പറഞ്ഞു. അതേസമയം ഷഹീന്റെ സുഹൃത്തുക്കളെ തങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
യുവ നടി നൽകിയ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഒളിവിൽ കഴിയുകയാണ് നടൻ സിദ്ധിഖ്. നടൻ കേരളം വിട്ട് പോയിട്ടില്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും സിദ്ധിഖ് എവിടെയാണെന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കേസിൽ തുടക്കം മുതൽ തന്നെ പോലീസിന്റെ നീക്കങ്ങൾക്കെിരെ വിമർശനം ഉയർന്നിരുന്നു. ശക്തമായ തെളിവുകൾ നടനെതിരെ ഉണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ തുടക്കത്തിൽ നടനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമങ്ങൽ പോലീസ് നടത്തിയിരുന്നില്ല.
നടന്റെ ജാമ്യാപേക്ഷ തള്ളിയപ്പോൾ മാത്രമാണ് പോലീസ് നടനെ കസ്റ്റഡിയിലെടുക്കാൻ നീക്കം നടത്തിയത്. ഈ സമയം സിദ്ധിഖ് ഒളിവിലേക്ക് പോയിരുന്നു. അതേസമയം കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സിദ്ധിഖ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications