ആനക്കൊമ്പ് കേസ്; മോഹൻലാൽ കുടുങ്ങും? താരത്തിന് ലൈസൻസില്ല, മോഹൻ ലാലിനെ പ്രതിയാക്കി കുറ്റപത്രം!!
Recommended Video
കൊച്ചി: ആനക്കൊമ്പ് വിഷയത്തിൽ മലക്കം മറിഞ്ഞ് വനം വകുപ്പ്. 2011 ജുലൈ 22നാണ് ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ഇതേ തുടർന്ന് കോടനാട്ടെ വനംവകുപ്പ് അധികൃതർ കേസെടുത്തെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. തൊട്ടു പിന്നാലെ നടൻ മോഹൻ ലാലിന് ആനക്കൊമ്പ് കൈവശം വെക്കാൻ സർക്കാർ അനുമതി നൽകുകയുമായിരുന്നു.
അന്ന് കേരളം ഭരിച്ചിരുന്നത് യുഡിഎഫ് സർക്കാരായിരുന്നു. അന്നത്തെ മന്ത്രിയായരുന്ന തിരുവഞ്ചൂർ രാധാകൃഷണന്റെ നിർദേശപ്രകാരമായിരുന്നു ആനക്കൊമ്പ് കൈവശം വെക്കാനുള്ള അവകാശം വനം വകുപ്പ് മോഹൻലാലിന് കൊടു്തിരുന്നത്. എന്നാൽ ഇതിനെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു.

കോടതി വിമർശനം
ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി എഎ പൗലോസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് രംഗം വഷളയാത്. എന്നാൽ ഹർജിയിൽ മോഹൻലാലിന് അനുകൂലമായായിരുന്നു വനം വകുപ്പ് നിലകൊണ്ടത്. 2012ൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് നീണ്ടു പോകുന്നതിനെതിരെ ഹൈക്കോടതി വിമർശനവും ഉന്നയിച്ചിരുന്നു.

മലക്കം മറിഞ്ഞ് വനം വകുപ്പ്
എന്നാൽ ഇപ്പോൾ വനം വകുപ്പ് മലക്കം മറിയുകയാണെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. ആനക്കൊമ്പ് കൈവശം വെച്ച കേസിൽ ഏഴ് വർഷത്തിന് ശേഷം വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചു. ആനക്കൊമ്പ് കൈവശം വെക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

കോടതി നിർദേശം
കോടതിയുടെ നിർദേശ പ്രകാരമായിരുന്നു തിടുക്കത്തിൽ കുറ്റപത്രം സമർപ്പിച്ചത്. കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. മോഹൻലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്ന് വട്ടം റിപ്പോർട്ട് നൽകിയ ശേഷമാണ് വനം വകുപ്പിന്റെ മലക്കം മറിച്ചിൽ.

ആദ്യ നിലപാട്
വന്യയമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ഈ കേസിൽ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യ നിലപാട്. ഹർജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സുഹൃത്തുക്കളും നിർമ്മാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാറും തൃശൂർ സ്വദേശി പി കൃഷ്ണകുമാറുമാണ് ലാലിന് ആനക്കൊപ്പ് കൈമാറിയത്. കൃഷ്ണകുമാറിന്റെ കൃഷ്ണൻകുട്ടി എന്ന ആന ചെരിഞ്ഞപ്പോൾ എടുത്ത കൊമ്പാണിത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications