കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനക്കൊമ്പ് കേസ്; മോഹൻലാൽ കുടുങ്ങും? താരത്തിന് ലൈസൻസില്ല, മോഹൻ ലാലിനെ പ്രതിയാക്കി കുറ്റപത്രം!!

Google Oneindia Malayalam News

Recommended Video

cmsvideo
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ കുറ്റപത്രം | Oneindia Malayalam

കൊച്ചി: ആനക്കൊമ്പ് വിഷയത്തിൽ മലക്കം മറിഞ്ഞ് വനം വകുപ്പ്. 2011 ജുലൈ 22നാണ് ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ‌ രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ഇതേ തുടർന്ന് കോടനാട്ടെ വനംവകുപ്പ് അധികൃതർ കേസെടുത്തെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. തൊട്ടു പിന്നാലെ നടൻ മോഹൻ ലാലിന് ആനക്കൊമ്പ് കൈവശം വെക്കാൻ സർക്കാർ അനുമതി നൽകുകയുമായിരുന്നു.

<strong>കോടതി പരാമർശമുണ്ടായിട്ടും ആൾക്കൂട്ട ആക്രമണങ്ങൾക്ക് കുറവില്ല; ബിഹാറിൽ 3 മാസം കൊണ്ട് തല്ലികൊന്നത് 14 പേരെ!!</strong>കോടതി പരാമർശമുണ്ടായിട്ടും ആൾക്കൂട്ട ആക്രമണങ്ങൾക്ക് കുറവില്ല; ബിഹാറിൽ 3 മാസം കൊണ്ട് തല്ലികൊന്നത് 14 പേരെ!!

അന്ന് കേരളം ഭരിച്ചിരുന്നത് യുഡിഎഫ് സർക്കാരായിരുന്നു. അന്നത്തെ മന്ത്രിയായരുന്ന തിരുവഞ്ചൂർ രാധാകൃഷണന്റെ നിർദേശപ്രകാരമായിരുന്നു ആനക്കൊമ്പ് കൈവശം വെക്കാനുള്ള അവകാശം വനം വകുപ്പ് മോഹൻലാലിന് കൊടു്തിരുന്നത്. എന്നാൽ ഇതിനെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു.

കോടതി വിമർശനം

കോടതി വിമർശനം

ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി എഎ പൗലോസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് രംഗം വഷളയാത്. എന്നാൽ ഹർജിയിൽ മോഹൻലാലിന് അനുകൂലമായായിരുന്നു വനം വകുപ്പ് നിലകൊണ്ടത്. 2012ൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് നീണ്ടു പോകുന്നതിനെതിരെ ഹൈക്കോടതി വിമർശനവും ഉന്നയിച്ചിരുന്നു.

മലക്കം മറിഞ്ഞ് വനം വകുപ്പ്

മലക്കം മറിഞ്ഞ് വനം വകുപ്പ്


എന്നാൽ ഇപ്പോൾ വനം വകുപ്പ് മലക്കം മറിയുകയാണെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. ആനക്കൊമ്പ് കൈവശം വെച്ച കേസിൽ ഏഴ് വർഷത്തിന് ശേഷം വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചു. ആനക്കൊമ്പ് കൈവശം വെക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

കോടതി നിർദേശം

കോടതി നിർദേശം

കോടതിയുടെ നിർദേശ പ്രകാരമായിരുന്നു തിടുക്കത്തിൽ കുറ്റപത്രം സമർപ്പിച്ചത്. കേസ് എന്തുകൊണ്ട് തീർപ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. മോഹൻലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്ന് വട്ടം റിപ്പോർട്ട് നൽകിയ ശേഷമാണ് വനം വകുപ്പിന്റെ മലക്കം മറിച്ചിൽ.

ആദ്യ നിലപാട്

ആദ്യ നിലപാട്

വന്യയമൃഗ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ഈ കേസിൽ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യ നിലപാട്. ഹർജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഹൈക്കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സുഹൃത്തുക്കളും നിർമ്മാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാറും തൃശൂർ‌ സ്വദേശി പി കൃഷ്ണകുമാറുമാണ് ലാലിന് ആനക്കൊപ്പ് കൈമാറിയത്. കൃഷ്ണകുമാറിന്റെ കൃഷ്ണൻകുട്ടി എന്ന ആന ചെരിഞ്ഞപ്പോൾ എടുത്ത കൊമ്പാണിത്.

English summary
Ivory case; Forest Department has filed the chargesheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X