• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ 20.5% വോട്ട് 3.88% ആയി,മറ്റഭ്യാസം കൊണ്ടൊന്നും മറച്ച് വെക്കാൻ കഴിയില്ല;വിഷ്ണുനാഥിന് മറുപടി

കൊല്ലം; കുണ്ടറയിൽ ഇത്തവണ കനത്ത തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്. മേഴ്സിക്കുട്ടിയമ്മയെ മൂവായിരത്തിലേറെ വോട്ട് ഭൂരിപക്ഷത്തിലായിരുന്നു യുുഡിഎഫിന്റെ പിസി വിഷ്ണുനാഥ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തവണ 30,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തിലെ മേഴ്സിക്കുട്ടിയമ്മയുടെ വിജയം. ബിജെപി വോട്ട് മറിച്ചതാണ് പരാജയത്തിന് കാരണെമെന്നാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ കഴിഞ്ഞ മേഴ്സിക്കുട്ടിയമ്മയ്ക്ക് കഴിഞ്ഞ തവണ കിട്ടിയ വോട്ടാണ് ചോർന്നതെന്നും ഇത് സിപിഎം അന്വേഷിക്കണമെന്നുമാണ് വിഷ്ണുനാഥ് പ്രതികരിച്ചത്. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയായണ് മേഴ്സിക്കുട്ടിയമ്മ. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. പോസ്റ്റ് വായിക്കാം

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

രക്ഷപ്പെടാമെന്ന് കരുതേണ്ട

രക്ഷപ്പെടാമെന്ന് കരുതേണ്ട

നുണപ്രചരണങ്ങളിൽ അഭിരമിച്ച് എക്കാലവും രക്ഷപെടാമെന്ന് കരുതണ്ട.
വോട്ടുകച്ചവടമെന്ന് പറഞ്ഞ് എൽഡിഎഫ് ജനങ്ങളെ പരിഹസിക്കുന്നു എന്ന വിഷ്ണുനാഥിന്റെ പ്രസ്താവന കണ്ടു. ബിജെപി യുഡിഎഫുമായി നടത്തിയ മൊത്ത കച്ചവടം കണക്കുകളുടെ അടിസ്ഥാനത്തിൽ തുറന്നുകാട്ടിയതിനെയാണ് ജനങ്ങളെ ജാമ്യത്തിൽ എടുത്തു രക്ഷപ്പെടാനുള്ള വ്യായാമവുമായി വിഷ്ണുനാഥ് രംഗത്തുവന്നിരിക്കുന്നത്.

7160 വോട്ടാണ് കുറഞ്ഞത്

7160 വോട്ടാണ് കുറഞ്ഞത്

എൽഡിഎഫിന് 2016 നെ അപേക്ഷിച്ച് 35000 വോട്ട് കുറഞ്ഞു എന്ന് യാതൊരു ഉളുപ്പുമില്ലാതെ സ്ഥാപിക്കാൻ നോക്കുകയാണ് ഇദ്ദേഹം. ഇതാണ് യഥാർത്ഥത്തിൽ ജനങ്ങളെ വിഡ്ഢികളാക്കാൻ നടത്തുന്ന പരിശ്രമം.
എൽഡിഎഫിന് 2016 കിട്ടിയത് 79047 വോട്ട്. ഇപ്പോൾ 71887 വോട്ട് ലഭിച്ചു. 7160 വോട്ടാണ് കുറഞ്ഞത്.

വസ്തുത മറച്ച് വെക്കാൻ കഴിയില്ല

വസ്തുത മറച്ച് വെക്കാൻ കഴിയില്ല


മത വർഗീയ ശക്തികളും സ്ഥാപിത താൽപര്യക്കാരും മാഫിയകളും ഒന്നിച്ചണിനിരന്നിട്ടും ഇത്രമാത്രം വോട്ടുകളാണ് കുറഞ്ഞത്. മറ്റ് അഭ്യാസങ്ങൾ ഒന്നുകൊണ്ടും ഈ വസ്തുത മറച്ചു വെയ്ക്കാൻ കഴിയില്ല. കശുവണ്ടി തൊഴിലാളികളും മറ്റു പാവപ്പെട്ട ജനവിഭാഗങ്ങളും നല്ലവരായ ജനങ്ങളും ഈ "വിമോചന സമര സഖ്യത്തെ" അതിജീവിച്ച് എനിക്ക് വോട്ട് ചെയ്തു എന്നത് ഞാൻ അങ്ങേയറ്റം അഭിമാനത്തോടെ കാണുന്നു.

യുപിയിലേക്ക് എത്ര ദൂരം എന്നതായിരുന്നു സംഘി ഹൈലൈറ്റ്..ഇല്ല കേരളം തോൽക്കില്ല;തോമസ് ഐസക്യുപിയിലേക്ക് എത്ര ദൂരം എന്നതായിരുന്നു സംഘി ഹൈലൈറ്റ്..ഇല്ല കേരളം തോൽക്കില്ല;തോമസ് ഐസക്

ബിജെപി വോട്ട്

ബിജെപി വോട്ട്

ബിജെപിക്ക് 2016 ൽ 14 ശതമാനത്തോളം വോട്ട് കിട്ടി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇത് 20.5 ശതമാനമായി. ഇപ്പോൾ ബിജെപിക്ക് 3.88 ശതമാനം മാത്രം. ഇതിൻറെ മറിമായം വ്യക്തമാക്കുകയാണ് വേണ്ടത്.
ബിജെപിയുടെ മൊത്തം കച്ചവടത്തെ സംബന്ധിച്ച് ബിഡിജെഎസ് നേതൃത്വവും സ്ഥാനാർത്ഥിയും വ്യക്തമാക്കിയത് നാം കേട്ടതാണ്.

ജനങ്ങൾക്കറിയാം

ജനങ്ങൾക്കറിയാം

പോളിങ് ദിവസം അടക്കം അരങ്ങേറിയ മാഫിയ രാഷ്ട്രീയവുമായി യുഡിഎഫിനുള്ള ബന്ധം കൂടുതൽ തെളിവോടെ വരും നാളുകളിൽ പുറത്തുവരികതന്നെ ചെയ്യും.പിന്നെ മണ്ഡലത്തിലെ വികസനങ്ങളെ കുറിച്ച് കൂടുതലൊന്നും കുണ്ടറയിലെ ജനങ്ങളോട് പറയേണ്ടതില്ല. അത് അവരുടെ കൺമുന്നിൽ കാണുന്നതും അനുഭവിച്ച് അറിയുന്നതുമാണ്. ഒന്നേ പറയാനുള്ളൂ... സ്ഥാപിത താല്പര്യക്കാർക്ക് വേണ്ടി മണ്ഡലത്തിലെ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തരുത്.

ഇടത് തരംഗത്തിലും മൂക്കും കുത്തി വീണ 4 മണ്ഡലങ്ങൾ;അട്ടിമറിയിൽ പകച്ച് നേതൃത്വം.. സിപിഎം അന്വേഷണത്തിന്ഇടത് തരംഗത്തിലും മൂക്കും കുത്തി വീണ 4 മണ്ഡലങ്ങൾ;അട്ടിമറിയിൽ പകച്ച് നേതൃത്വം.. സിപിഎം അന്വേഷണത്തിന്

മാന്യതയും ഔന്നത്യവും കളഞ്ഞു കുളിക്കരുത്'; ഏഷ്യാനെറ്റ് ഫോൺ കോൾ വിവാദത്തിൽ സന്ദീപ് വാര്യർമാന്യതയും ഔന്നത്യവും കളഞ്ഞു കുളിക്കരുത്'; ഏഷ്യാനെറ്റ് ഫോൺ കോൾ വിവാദത്തിൽ സന്ദീപ് വാര്യർ

മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

English summary
J mercikuttyamma's reply to vishnunath regarding kunadara failiure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X