കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സതീശന്‍ രണ്ട് പ്രാവശ്യം നിയമസഭ കണ്ടത് ആര്‍എസ്എസുകാരുടെ പിന്തുണയോടെ'; വിമർശിച്ച് മേഴ്‌സിക്കുട്ടിയമ്മ

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ നിയമസഭയ്ക്കുളളിൽ നടത്തിയ പ്രസംഗത്തിനെതിരെ പ്രതികരണവുമായി മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്ത്. ഇക്കഴിഞ്ഞ ദിവസം നിയമസഭയിൽ വി ഡി സതീശൻ ആരോപിച്ച ചോദ്യത്തിന് ആയിരുന്നു മേഴ്സിക്കുട്ടി അമ്മയുടെ പ്രതികരണം.

ഏതെങ്കിലും ഒരു യു ഡി എഫുകാരൻ ഈ നിയമസഭയ്ക്കുള്ളിൽ ആർ എസ് എസ് പിന്തുണയിൽ എത്തിയിട്ടുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇതിനു മറുപടിയായി ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിപ്പിട്ട് പ്രതികരിക്കുകയായിരുന്നു മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവിന്റെ തൊട്ടു പുറകിൽ ഇരിക്കുന്ന വിഷ്ണുനാഥ് എങ്ങനെയാണ് നിയമസഭയിലേക്ക് എത്തിയതെന്നാണ് മേഴ്സിക്കുട്ടിയമ്മ ചോദിച്ചത്.

k

വി ഡി സതീശൻ രണ്ടു പ്രാവശ്യം നിയമസഭ കണ്ടത് ആർ എസ് എസുകാരുടെ പിന്തുണയോയെ എന്ന് ആർ എസ് എസ് പ്രവർത്തകനായ ആർ വി ബാബു തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.
ഇതിനു മറുപടി പറയാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. അതിന്റെ ഭാഗമായിട്ടാണ് നുണക്കഥകൾ ഉന്നയിച്ച് സഭയ്ക്കുള്ളിൽ പ്രകടനം നടത്തിയതെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ബി ജെ പിയുടെ വോട്ടിൽ ഉണ്ടായ കുറവിനെ കുറിച്ച് പഠിക്കാൻ പാഴൂര്‍ പടിവരെ എത്തി ഗവേഷണം നടത്തേണ്ട ആവശ്യമില്ലന്നും മേഴ്സിക്കുട്ടി അമ്മ കൂട്ടിച്ചേർത്തു. നുണ പറയുന്നതിനും എന്തും വിളിച്ചു പറയാന്‍ അസംബ്ലി വേദി ഉപയോഗിക്കുന്നതിനും ഒരു പരിധി ഉണ്ടാകുന്നത് നല്ലതാണെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

മേഴ്‌സിക്കുട്ടിയമ്മയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ;-

'ഇന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശന്റെ ഒരു പ്രസംഗം കേള്‍ക്കാന്‍ ഇടയായി. അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞുകൊണ്ട് 1977 -ല്‍ ആര്‍എസ്എസുകാരുടെ സഹായത്തോടുകൂടിയാണ് സഖാവ് പിണറായി വിജയന്‍ നിയമസഭയില്‍ എത്തിയത് എന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. കണ്ടുപിടിത്തം പൊലിപ്പിക്കാന്‍ ഒരു വെല്ലുവിളിയും നടത്തുന്നത് കണ്ടു. ഈ നിയമസഭയില്‍ ആര്‍എസ്എസ് കാരുടെ പിന്തുണ തേടി ഒരു യുഡിഎഫ് കാരനെങ്കിലും ഉണ്ടോ? എന്നതായിരുന്നു ചോദ്യം.

നടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മിനടിയുമായി സംസാരിച്ചു, അവള്‍ ഷൂട്ടിലായിരുന്നു.... നിയമപരമായി മുന്നോട്ട് പോകുമെന്ന് ഭാഗ്യലക്ഷ്മി

ശ്രീ. വി ഡി സതീശന്‍ രണ്ട് പ്രാവശ്യം നിയമസഭ കണ്ടത് ആര്‍എസ്എസ് കാരുടെ പിന്തുണയോടു കൂടിയായിരുന്നു എന്ന് ആര്‍എസ്എസ് നേതാവായ ആര്‍ വി ബാബു വെളിപ്പെടുത്തി. ഇതിന് മറുപടി പറയാന്‍ പ്രയാസപ്പെടുന്ന പ്രതിപക്ഷ നേതാവ് നുണകളുടെ കെട്ടുമായിട്ടാണ് ഇന്ന് നിയമസഭയില്‍ പ്രകടനം നടത്തിയത്.

സര്‍ക്കാര്‍ വീണു.... അടുത്തത് സഖ്യം? കോണ്‍ഗ്രസും ശിവസേനയും തെറ്റുന്നു, കാത്തിരുന്ന് ബിജെപി!!സര്‍ക്കാര്‍ വീണു.... അടുത്തത് സഖ്യം? കോണ്‍ഗ്രസും ശിവസേനയും തെറ്റുന്നു, കാത്തിരുന്ന് ബിജെപി!!

ഏതെങ്കിലും ഒരു യു ഡി എഫ് കാരന്‍ ഈ നിയമസഭയില്‍ ആര്‍എസ്എസിന്റെ പിന്തുണയില്‍ എത്തിയിട്ടുണ്ടോ എന്നതായിരുന്നു വെല്ലുവിളി. തൊട്ടു പിറകില്‍ ഇരിക്കുന്ന ശ്രീ വിഷ്ണുനാഥ് എങ്ങനെയാണ് സഭയില്‍ എത്തിയത് ? കുണ്ടറയില്‍ 15% വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് 2021 ലെ തെരഞ്ഞെടുപ്പില്‍ ലഭ്യമായത് കേവലം 3.9% വോട്ട് മാത്രം. ബി ജെ പിയുടെ വോട്ട് എങ്ങോട്ടാണ് പോയത്? പാഴൂര്‍പടി വരെ പോയി ഗവേഷണം നടത്തേണ്ടതില്ല. നുണ പറയുന്നതിനും എന്തും വിളിച്ചു പറയാന്‍ അസംബ്ലി വേദി ഉപയോഗിക്കുന്നതിനും ഒരു പരിധി ഉണ്ടാകുന്നത് നല്ലതാണ്'.....

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

English summary
j mercy kuttiyamma slams vd satheesan over his speech in the kerala Assembly goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X