കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത തീരുമാനമെടുത്ത് യുഡിഎഫ്, ജോസ് കെ മാണി ഔട്ട്‌! കുട്ടനാട് സീറ്റ് പിജെ ജോസഫ് വിഭാഗത്തിന്!

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട നാടകീയതകള്‍ ഒടുവില്‍ അവസാനിക്കുന്നു. ജോസ് കെ മാണിക്ക് മുന്നില്‍ പൂര്‍ണമായും വാതില്‍ അടച്ചതായി പ്രഖ്യാപിച്ച് കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്.

കുട്ടനാട് സീറ്റ് പിജെ ജോസഫ് വിഭാഗത്തിന് നല്‍കാന്‍ ആണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കുട്ടനാട്ടില്‍ ജോസ്-ജോസഫ് അങ്കം കൂടുതല്‍ മുറുകുമെന്ന് ഉറപ്പായിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഈ ആഴ്ച തന്നെ മുന്നണി മാറ്റം

ഈ ആഴ്ച തന്നെ മുന്നണി മാറ്റം

കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടത് മുന്നണി പ്രവേശനം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സിപിഎം നേതാക്കളുമായി ജോസ് കെ മാണി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഈ ആഴ്ച തന്നെ മുന്നണി മാറ്റം സംബന്ധിച്ച് പ്രഖ്യാപനം നടന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോസ് കെ മാണിയുടെ വരവിനോട് ഉണ്ടായിരുന്ന എതിര്‍പ്പ് സിപിഐ മയപ്പെടുത്തിയ സാഹചര്യത്തിലാണ് കാര്യങ്ങള്‍ ധ്രുതഗതിയില്‍ മുന്നോട്ട് നീങ്ങുന്നത്.

കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്

കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്

ജോസ് കെ മാണി എല്‍ഡിഎഫിലെത്തും എന്നുറപ്പായ സാഹചര്യത്തിലാണ് കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. കുട്ടനാട് തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യുഡിഎഫ് യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. അഡ്വക്കേറ്റ് ജേക്കബ് എബ്രഹാം കുട്ടനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പിജെ ജോസഫ് അറിയിച്ചു.

ജോസ് കെ മാണി മുന്നണിയെ വഞ്ചിച്ചു

ജോസ് കെ മാണി മുന്നണിയെ വഞ്ചിച്ചു

ജോസഫ് എബ്രഹാമിന്റെ പേര് മാത്രമാണ് യുഡിഎഫ് യോഗത്തില്‍ പിജെ ജോസഫ് നിര്‍ദേശിച്ചത്. കഴിഞ്ഞ തവണയും ജോസഫ് എബ്രഹാം ആയിരുന്നു കുട്ടനാട്ടില്‍ നിന്ന് മത്സരിച്ചത്. ജോസ് കെ മാണിയുടെ കാര്യം യുഡിഎഫില്‍ അടഞ്ഞ അധ്യായമാണ് എന്നും അക്കാര്യത്തില്‍ പുനപരിശോധന ഇല്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണി മുന്നണിയെ വഞ്ചിച്ചു. സ്വയം പുറത്ത് പോയതാണെന്ന് അണികളെ ബോധ്യപ്പെടുത്തുമെന്നും ജോസഫ് പറഞ്ഞു.

വിജയസാധ്യത ഉളള സ്ഥാനാര്‍ത്ഥി

വിജയസാധ്യത ഉളള സ്ഥാനാര്‍ത്ഥി

കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ മുന്നണിയില്‍ കൂടുതല്‍ അസ്വാരസ്യങ്ങളുണ്ടാക്കുന്ന തീരുമാനം വേണ്ട എന്നാണ് യുഡിഎഫ് തീരുമാനിച്ചത്. അതേസമയം വിജയസാധ്യത ഉളള സ്ഥാനാര്‍ത്ഥിയെ വേണം കുട്ടനാട്ടില്‍ നിര്‍ത്താന്‍ എന്ന ആവശ്യം യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചു.

കുട്ടനാട്ടിൽ വിജയം ഉറപ്പ്

കുട്ടനാട്ടിൽ വിജയം ഉറപ്പ്

കുട്ടനാട്ടിലെ യുഡിഎഫിന്റെ വിജയത്തിന് കേരള കോണ്‍ഗ്രസിനുളളിലെ പ്രശ്‌നങ്ങള്‍ തടസ്സമാകില്ലെന്ന് അഡ്വക്കേറ്റ് ജേക്കബ് എബ്രഹാം വ്യക്തമാക്കി. യുഡിഎഫ് ഒറ്റക്കെട്ടായി തന്നെ പ്രവര്‍ത്തിക്കും. യുഡിഎഫിന് കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്നും ജേക്കബ് എബ്രഹാം പറഞ്ഞു. നിലവില്‍ ജോസഫ് വിഭാഗത്തിന് ചിഹ്നമോ പേരൊ ഇല്ല.

പേരും ചിഹ്നവും ഇല്ല

പേരും ചിഹ്നവും ഇല്ല

കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടിലയും പേരും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണി വിഭാഗത്തിനാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ പേരോ ചിഹ്നമോ ഉപയോഗിച്ച് ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. ജേക്കബ് എബ്രഹാം കുട്ടനാട്ടില്‍ ഏത് ചിഹ്നത്തില്‍ മത്സരിക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Recommended Video

cmsvideo
Hareesh Perady slaps congress and BJP | Oneindia Malayalam
ജോസഫ് ഹൈക്കോടതിയിൽ

ജോസഫ് ഹൈക്കോടതിയിൽ

ജോസ് കെ മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് എതിരെ പിജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമല്ല എന്നാണ് ജോസഫ് ആരോപിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വസ്തുതകള്‍ പരിശോധിച്ചില്ലെന്നും പിജെ ജോസഫ് വാദിക്കുന്നു.

English summary
Jacob Abraham will contest from Kuttanad seat as UDF candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X