Get Updates
Get notified of breaking news, exclusive insights, and must-see stories!

372 പേര്‍ ചേര്‍ന്നുതുടങ്ങിയ കിറ്റെക്‌സ്; ഈ വിജയം ഒരു വലിയ പറ്റിപ്പിന്റെ കഥ... സിബിഐ വരെ എത്തിയ കേസ്

കൊച്ചി: കിറ്റക്‌സിനെ കുറിച്ചാണ് ഇപ്പോള്‍ കേരളത്തില്‍ എല്ലായിടത്തും ചര്‍ച്ച. കേരളത്തില്‍ തുടങ്ങി, കേരളത്തില്‍ പടര്‍ന്നുപന്തലിച്ച്, ലോകം മുഴുവന്‍ എത്തിയ സംരംഭമാണ് കിറ്റക്‌സ് എന്നതില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പുകള്‍ അപ്രതീക്ഷിതമായി പരിശോധനകള്‍ നടത്തുന്നു എന്നാക്ഷേപിച്ച് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് കേരളത്തില്‍ ഇനി നിക്ഷേപം നടത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇത് സംബന്ധിച്ച വിവാദം ആളിക്കത്തുന്നതിനിടെ റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്തുകൊണ്ട് ജേക്കബ് സി മാത്യു പറഞ്ഞ കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. കിറ്റക്‌സിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ കൊടും ചതി എന്നാണ് അദ്ദേഹം ആ സംഭവത്തെ വിശേഷിപ്പിക്കുന്നത്. എന്താണ് ജേക്കബ് സി മാത്യു പറഞ്ഞത് എന്ന് നോക്കാം...

372 പേര്‍ ചേര്‍ന്ന്

372 പേര്‍ ചേര്‍ന്ന്

സാബു ജേക്കബിന്റെ പിതാവ് എംസി ജേക്കബ് ഉള്‍പ്പെടെ 372 പേര്‍ ചേര്‍ന്നാണ് പവര്‍ലൂം തുടങ്ങാന്‍ തീരുമാനിക്കുന്നത്. 1150 രൂപയായിരുന്നു അന്ന് ഒരു ഓഹരിയുടെ വില എന്ന് ജേക്കബ് സി മാത്യു പറയുന്നു. അദ്ദേഹം ആ നാട്ടുകാരന്‍ കൂടിയാണ്. ഐഎന്‍ടിയുസിയുടെ നേതാവും ആണ് ജേക്കബ് സി മാത്യു.

പത്ത് സെന്റ് സ്ഥലത്തിന്റെ വില

പത്ത് സെന്റ് സ്ഥലത്തിന്റെ വില

ആ കാലഘട്ടത്തില്‍ 1,150 രൂപയ്ക്ക് കിഴക്കമ്പലം ടൗണില്‍ പത്ത് സെന്റ് സ്ഥലം ലഭിക്കുമായിരുന്നു എന്നും ജേക്കബ് സി മാത്യു പറയുന്നുണ്ട്. അങ്ങനെയുള്ള സമയത്താണ് ആളുകള്‍ അത്രയും പണം പവര്‍ലൂം ഓഹരിയ്ക്കായി നല്‍കിയത്.

അവരില്‍ ഒരാള്‍ മാത്രം

അവരില്‍ ഒരാള്‍ മാത്രം

372 നിക്ഷേപകരില്‍ ഒരാള്‍ മാത്രമായിരുന്നു സാബു ജേക്കബിന്റെ പിതാവ് എംസി ജേക്കബ് എന്നും പറയുന്നുണ്ട്. ഓഹരി ഉടമകള്‍ ചേര്‍ന്ന് എംസി ജേക്കബിനെ പിന്നീട് ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കുകയായിരുന്നു. അതുവരെ കാര്യങ്ങളില്‍ പ്രശ്‌നമൊന്നുമില്ലായിരുന്നു. അതിന് ശേഷമാണ് തട്ടിപ്പ് തുടങ്ങുന്നത്.

ലോണെടുത്ത് തട്ടിപ്പ്

ലോണെടുത്ത് തട്ടിപ്പ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എറണാകുളം ബ്രാഞ്ചില്‍ നിന്ന് പിന്നീട് കോടിക്കണക്കിന് രൂപ പവര്‍ലൂം ഉടമകളുടെ പേരില്‍ എംസി ജേക്കബ് കടമെടുത്തു എന്നാണ് ജേക്കബ് സി മാത്യു പറയുന്നത്. അക്കാര്യം ഓഹരി ഉടമകള്‍ അറിഞ്ഞിരുന്നില്ല. സ്ഥാപനത്തിന്റെ ചില രേഖകളില്‍ ഒപ്പുവച്ചത് ഉപയോഗിച്ചായിരുന്നു ഈ തട്ടിപ്പ് എന്നും പറയുന്നു.

കൈ മലര്‍ത്തി എംസി ജേക്കബ്

കൈ മലര്‍ത്തി എംസി ജേക്കബ്

മൂന്ന് വര്‍ഷത്തിന് ശേഷം ആണ് ഇവര്‍ക്ക് ലക്ഷണക്കണക്കിന് ബാധ്യതയുണ്ട് എന്ന് കാണിച്ച് ജപ്തി നോട്ടീസ് ലഭിക്കുന്നത്. എംസി ജേക്കബനെ ഇക്കാര്യം അറിയിച്ചപ്പോള്‍ അദ്ദേഹം കൈമലര്‍ത്തുകയാണ് ഉണ്ടായത് എന്നാണ് ജേക്കബ് സി മാത്യു പറയുന്നത്. വായ്പ എടുത്തിട്ടുണ്ടെങ്കില്‍ എടുത്തവര്‍ തന്നെ അടയ്ക്കണം എന്ന നിലപാടാണത്രെ എംസി ജേക്കബ് സ്വീകരിച്ചത്.

സിബിഐ വരെ എത്തി

സിബിഐ വരെ എത്തി

ഇരുപത് വര്‍ഷത്തോളം ഇത് സംബന്ധിച്ച കേസ് തുടര്‍ന്നു എന്നും ജേക്കബ് സി മാത്യു ചര്‍ച്ചയില്‍ പറയുന്നുണ്ട്. വലിയ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു. ഒടുവില്‍ സിബിഐ കേസ് വരെ എത്തി. എന്നാല്‍ ഈ ഘട്ടത്തില്‍ വായ്പയെടുത്ത പണം കിറ്റെക്‌സ് തന്നെ തിരിച്ചടച്ച് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.

അവരുടെ രക്തത്തിന്റെ വില

അവരുടെ രക്തത്തിന്റെ വില

കിറ്റക്‌സ് ഇന്നുണ്ടാക്കിയ ഈ നേട്ടം മുഴുവന്‍ അന്നത്തെ ആ 372 പേരുടെ രക്തത്തിന്റെ വിലയാണെന്നാണ് ജേക്കബ് സി മാത്യു പറഞ്ഞവസാനിപ്പിക്കുന്നത്. മിനിമം കൂലി നടപ്പാക്കാതിരിക്കാന്‍ മുന്നിട്ട് നില്‍ക്കുന്നത് സാബു എം ജേക്കബും കിറ്റെക്‌സും ആണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

വൈറല്‍

വൈറല്‍

ജേക്കബ് സി മാത്യു പറഞ്ഞ കാര്യങ്ങള്‍ ഒരു കുറിപ്പായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി പറന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇതിന്റെ ആധികാരികത ഉറപ്പിക്കാന്‍ വണ്‍ഇന്ത്യക്ക് സാധിച്ചിട്ടില്ല.

വേറേയും ആക്ഷേപങ്ങള്‍

വേറേയും ആക്ഷേപങ്ങള്‍

കിറ്റെക്‌സിനെതിരെ വേറേയും ആക്ഷേപങ്ങള്‍ പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. കിറ്റെക്‌സിലെ ജോലി സാഹചര്യങ്ങളെ കുറിച്ച് മുന്‍ ജീവനക്കാരന്‍ സുജേഷ് ഇവി എഴുതിയ കുറിപ്പും വൈറല്‍ ആയിരുന്നു. സാബു ജേക്കബിനെ ഗുണ്ടാതലവന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+