സദാചാര പോലീസിങിന്റെ തുടക്കക്കാർ ഇവരാണ്!! ഇപ്പോൾ കാണുന്നത്....ജേക്കബ് പുന്നൂസ് പറയുന്നു!!
നിയമം മാത്രം നടപ്പാക്കിയാൽ പോരാ ധാർമിക നീതി കൂടി നടപ്പാക്കണമെന്ന ചിന്ത പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കടന്നു വന്നതായിരുന്നു സദാചാര പോലീസിങിന്റെ തുടക്കമെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: സദാചാര പോലീസിങ് ആദ്യം തുടങ്ങിയത് കേരള പോലീസാണെന്ന് മുൻ പോലീസ് മേധാവി ജേക്കബ് പുന്നൂസ്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻറെ ഭാഗമായി സംഘടിപ്പിച്ച ആധുനിക കാലഘട്ടത്തിൽ പോലീസിങ് നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിയമം മാത്രം നടപ്പാക്കിയാൽ പോരാ ധാർമിക നീതി കൂടി നടപ്പാക്കണമെന്ന ചിന്ത പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കടന്നു വന്നതായിരുന്നു സദാചാര പോലീസിങിന്റെ തുടക്കമെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് ഏതാണ്ട് സദാചാര പോലീസിങ് അവസാനിപ്പിച്ചതോടെ അസഹിഷ്ണുതയുള്ള മറ്റ് വിഭാഗങ്ങൾ സദാചാര പോലീസിങ് ആരംഭിച്ചുവെന്നും അതാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ വിശ്വാസത്തിൽ നിന്ന് വേറിട്ട രീതിയിൽ മറ്റൊരാൾ വിശ്വസിച്ചാൽ അതിനെ നിയന്ത്രിക്കാനുള്ള അധികാരമുണ്ടെന്ന് വ്യക്തിയോ സംഘമോ തീരുമാനിച്ചാൽ അത് സദാചാര പോലീസിങ് ആണെന്ന് ജേക്കബ് പുന്നൂസ് പറഞ്ഞു.
വിശ്വസിക്കുന്ന കാര്യങ്ങള്‍ കൂടെയുള്ളവരെ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതി വന്നാല്‍ ഈ സമൂഹത്തിന്റെ ജീവിക്കാൻ സാധിക്കില്ലെന്നും ഇത് അസഹിഷ്മുതയുടെ പ്രതീകമാണെന്നും അദ്ദേഹം പറയുന്നു. ജനാധിപത്യ സമൂഹം നിലനിൽക്കണമെങ്കിൽ ഈ രീതി അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications