കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വമ്പന്‍ 'സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്പോള്‍' സൂക്ഷിയ്ക്കണം, ജേക്കബ് തോമസിനെ ഒതുക്കിയത് ഇങ്ങനെ !!!

'സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്പോള്‍' എന്നാണ് ജേക്കബ് തോമസ് തന്റെ പുസ്തകത്തിന് പേരിട്ടിരിയ്ക്കുന്നത്.

  • By മരിയ
Google Oneindia Malayalam News

കോട്ടയം: കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മദനിയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് പാലിയ്ക്കാത്തതാണ് തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്രയധികം തിരിച്ചടികള്‍ നേരിടേണ്ടി വന്നതിന് കാരണമെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്പോള്‍ എന്നന തന്റെ പുസ്തകത്തിലാണ് ജേക്കബ് തോമസ് പല സുപ്രധാന വെളിപ്പെടുത്തലുകളും നടത്തിയിരിയ്ക്കുന്നത്.

ഉത്തര്

കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മദനിയെ അറസ്റ്റ് ചെയ്യാന്‍ 1998ല്‍ കൊച്ചി പോലീസ് കമ്മീഷണറായിരിക്കെയാണ് ജേക്കബ് തോമസിന് നിര്‍ദ്ദേശം ലഭിയ്ക്കുന്നത്. എന്നാല്‍ വ്യക്തമായ കാരണമോ തെളിവോ ഇല്ലാതെ അറസ്റ്റ് ചെയ്യില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

അറസ്റ്റ് ചെയ്യാതിരുന്നത്


ഉത്തരമേഖല ഐജി ജേക്കബ് പുന്നൂസാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഇത് എല്ലാ മനുഷ്യാവകാശങ്ങളുടേയും ലംഘനമാണെന്ന് ജേക്കബ് ്‌തോമസ് മറുപടി നല്‍കി. ഇതോടെ പോലീസ് കമ്മീഷണറുടെ പദവിയില്‍ നിന്ന് ഒഴിവാക്കി.

അറസ്റ്റ് നടന്നു

ജേക്കബ് തോമസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്തതിനാല്‍ കോഴിക്കോട് സി ഐ ആയിരുന്നു എവി ജോര്‍ജ്ജിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു. ഈ കേസില്‍ 9 വര്‍ഷമാണ് മദനി ജയിലില്‍ കിടന്നത്. അതിന് ശേഷം തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തെ വെറുതെ വിട്ടു.

നായനാരും റിപ്പോര്‍ട്ട് അംഗീകരിച്ചു

ജേക്കബ് തോമസ് കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയായിരുന്നു ഇ കെ നായനാരും അംഗീകരിച്ചതോടെ പോലീസില്‍ നിന്നും അദ്ദേഹത്തെ പൂര്‍ണമായി മാറ്റി നിര്‍ത്തി. പിന്നീട് സപ്ലൈക്കോയിലും ഫയര്‍ഫോഴ്‌സിലും ഒക്കെയാണ് പ്രവര്‍ത്തിയ്‌ക്കേണ്ടി വന്നത്.

പുസ്തകം

'സ്രാവുകള്‍ക്ക് ഒപ്പം നീന്തുമ്പോള്‍' എന്നാണ് ജേക്കബ് തോമസ് തന്റെ പുസ്തകത്തിന് പേരിട്ടിരിയ്ക്കുന്നത്. ഔദ്യോഗിക ജീവിതത്തിന് ഇടയ്ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും, നേട്ടങ്ങളുമാണ് പുസ്തകത്തില്‍ വിവരിച്ചിരിയ്ക്കുന്നത്.

കൂടുതൽ വാർത്തകൾക്ക്...

ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ പോർട്ടലായി വൺ ഇന്ത്യ സന്ദർശിയ്ക്കുക....

English summary
Jacob Thoma's book released.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X