കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിന് വീണ്ടും കുടുക്ക്; വീണ്ടും സസ്പെൻഷന് സാധ്യത, അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതി!

Google Oneindia Malayalam News

തിരുവനന്തപുരം: വിരമിക്കൽ അപേക്ഷ നൽകി കാത്തിരിക്കുന്ന ജേക്കബ് തോമസിന് വീണ്ടും കുരുക്ക്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ക്രൈംബ്രാഞ്ച് ജേക്കബ് തോമസിനെ പ്രതി ചേർത്തു. എൽഡിഎഫ് സർക്കാരുമായി നിരവധി തവണ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ഉടക്കിയ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.

ആത്മകഥയിൽ സർക്കരിനെതിരായ പരാമർശങ്ങലുടെ പേരിലും തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ട അവിമതി കേസിലും ദീർഘകാലം സസ്പെൻഷനിലായിരുന്നു അദ്ദേഹം. പിന്നീട് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂമൽ വിധി പ്രകാരമായിരുന്നു ജേക്കബ് തോമസിനെ സർവ്വീസിൽ തിരിച്ചെടുത്തത്. നിലവിൽ മെറ്റൽ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടറാണ് ജേക്കബ് തോമസ്.

വീണ്ടും സസ്പെൻഷനിലാകാൻ സാധ്യത

വീണ്ടും സസ്പെൻഷനിലാകാൻ സാധ്യത

അനധിക‍ൃത സ്വത്ത് സമ്പാദന കേസിൽ ക്രൈംബ്രാഞ്ച് കേസിലാണ് ഇപ്പോൾ‌ ജേക്കബ് തോമസിനെ പ്രതി ചേർത്തിരിക്കുന്നത്. തിരുവന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതി ചേർത്തതോടെ ജേക്കബ് തോമസ് വീണ്ടും സസ്പെൻഷനിലാകാൻ സാധ്യതയണ്ട്.

രേഖകൾ ഹാജരാക്കും

രേഖകൾ ഹാജരാക്കും

ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കേരിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ ക്രമക്കേട് തെളിഞ്ഞിരുന്നു. ഇതിനെ തുടർന്ന് എഫ്ഐആർ സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് എസ്പി എ റഷീദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തീരുമാനിക്കുകയായിരുന്നു. തെളിവിനായി നിരവധി രേഖകളും കോടതിയിൽ സമർപ്പിക്കുമെന്നാണ് പുറത്ത വരുന്ന റിപ്പോർട്ടുകൾ.

ശ്രീചിത്ര മെഡിക്കൽ ഡെന്ററിനെതിരെയുള്ള പരാതി

ശ്രീചിത്ര മെഡിക്കൽ ഡെന്ററിനെതിരെയുള്ള പരാതി

തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഡെന്ററിനെതിരെ മുൻ പോലീസ് മേധാവി ടിപി സെൻകുമാർ നൽകിയ പരാതിയിൽ അന്വേഷണ കമ്മീഷൻ അംഗമായി ജേക്കബ് തോമസിനെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ അനദിത സ്വത്ത് സമ്പാദന കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.

കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു

കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു

സംസ്ഥാന സർക്കാറിന്റെ അവഗണയിൽ മനം മടുത്ത് സ്വയം വിരമിക്കാൻ ഒരുങ്ങി ഡിജിപി ജേക്കബ് തോമസ് സക്കാരിന് അപേക്ഷ നൽകിയിരുന്നത്. മുമ്പ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്വയം വിരമിക്കാൻ അനുമതി നൽകണമെന്ന അവശ്യപ്പെട്ട് അദ്ദേഹം വീണ്ടും സർക്കാരിനെ സമീപിച്ചിരുന്നത്. സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരിൽ ഏറ്റവും സീനിയറായ ജേക്കബ് തോമസിന് ഒരു വർഷത്തിലേറെ സേവന കാലാവധി ഇനിയും ബാക്കിയുണ്ട്.

അപ്രധാന തസ്തിക

അപ്രധാന തസ്തിക

രണ്ടു വർഷം നീണ്ട സസ്‌പെൻഷന് ശേഷമാണ് കേന്ദ്ര അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണൽ വിധിയുടെ പിൻബലത്തിൽ ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയത്. തീർത്തും അപ്രധാനമായ തസ്തികയിൽ ആയിരുന്നു ജേക്കബ് തോമസിനെ നിയമിച്ചത്. ഇത്തരത്തിൽ ആദ്യമായാണ് ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ നിയമിക്കപ്പെടുന്നത്. ചുമതലയേറ്റ ഉടനെ ജേക്കബ് തോമസ് മാധ്യമങ്ങളോട് പങ്കുവെച്ച ചില അഭിപ്രായ പ്രകടനം വൻ വിവാദമായിരുന്നു. ‘നൂറ്റിയൊന്നു വെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കാമെന്നായിരുന്നു' വിവാദ പരാമർശം.

കേരള സർക്കാരിന്റെ സമീപനം

കേരള സർക്കാരിന്റെ സമീപനം


സർവീസിൽ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിൽ വിജിലൻസ് ഡയറക്ടറുടെ പദവിയോടെയാണ് നിമയനമെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഒരു ഓഫീസിലാണ് ജേക്കബ് തോമസിനെ നിയമിച്ചത്. ടെലിഫോൺ, ഔദ്യോഗിക വാഹനം, ഡ്രൈവർ, പ്യൂൺ, സുരക്ഷ തുടങ്ങിയവ ഒന്നും സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് അനുവദിച്ചില്ല എന്ന പരാതിയും ഉയർന്നിരുന്നു. സംസ്ഥാന സർക്കാറിന്റെ പ്രതികാര നടപടിയാണിതെന്ന് ബോധ്യപ്പെട്ട ജേക്കബ് തോമസ് തീർത്തും നിരാശയിലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്വയം വിരമിക്കൽ അപേക്ഷ നൽകിയത്.

English summary
Jacob Thomas accused of illegal property acquisition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X