ഓഫീസില്‍ ക്യാമറ വച്ചത് കൊണ്ട് സുതാര്യത ഉണ്ടാകില്ല, മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വീണ്ടും ജേക്കബ് തോമസ്
കൊച്ചി: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഡിജിപി ജേക്കബ് തോമസ് വീണ്ടും രംഗത്തെത്തി. ഓഫീസില്‍ ക്യാമറ വച്ചതുകൊണ്ട് മാത്രം സുതാര്യത ഉണ്ടാകില്ല. കേരളത്തില്‍ കാര്യക്ഷമതയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥര്‍ 10 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളല്ലെന്നും അവര്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. അഴിമതിക്കെതിരെ വിജിലന്‍സ് ഉള്‍പ്പെടെ ഏത് സ്ഥാപനം നന്നായി പ്രവര്‍ത്തിച്ച് തുടങ്ങിയാലും ആ സ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഉടര്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി സംബന്ധിച്ച കാര്യത്തിന് ഒത്ത് തീര്‍പ്പിന് രാഷ്ട്രീയക്കാര്‍ നൂന് തവണ ശ്രമിച്ചാലും വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications