കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണം; പരിഹാസവുമായി ജേക്കബ് തോമസ്

  • By Goury Viswanathan
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. നാലിൽ കൂടുതൽ അം​ഗങ്ങളുള്ള എല്ലാ വീടുകളിലും ഒരു നിരോധനാജ്ഞ നടപ്പാക്കണമെന്നാണ് തന്റെ അഭിപ്രായം. ഗതാഗതക്കുരുക്കില്‍ നട്ടം തിരിയുന്ന കുണ്ടന്നൂരില്‍ ആദ്യം നിരോധനാജ്ഞ നടപ്പിലാക്കണമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് ജേക്കബ് തോമസ് പറയുന്നു.

സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് താന്‍. സ്ത്രീകള്‍ കാത്തിരിക്കണമെന്നാണ് തന്‍റെ അഭിപ്രായം.സുപ്രീം കോടതി വിധികള്‍ എല്ലാം നടപ്പിലാക്കിയിട്ടുണ്ടോയെന്നും ജേക്കബ് തോമസ് ചോദിക്കുന്നു. അവിശ്വാസികള്‍ എന്നൊരു വിഭാഗം കേരളത്തില്‍ രൂപപ്പെടുന്നുണ്ട്. റെഡി ടൂ വെയിറ്റ് ക്യാംപെയിന്‍ സ്വാഗതം ചെയ്യുന്നതായും ജേക്കബ് തോമസ് വ്യക്തമാക്കി.

jacob thomas

ശബരിമല ദര്‍ശനത്തിനെത്തിയ ജേക്കബ് തോമസ് പന്പയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ നവംബര്‍ 26 വരെ നീട്ടിയിരിക്കുകയാണ്. ഇലവുങ്കൽ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്നാ ആവശ്യവുമായി പ്രതിഷേധത്തിലാണ് പ്രതിപക്ഷവും ബിജെപിയും.

സന്നിധാനത്ത് അപ്രതീക്ഷിത രാത്രി സമരം; ബിജെപി നേതാവടക്കം അറസ്റ്റില്‍, വൈകാതെ ജാമ്യവും!!സന്നിധാനത്ത് അപ്രതീക്ഷിത രാത്രി സമരം; ബിജെപി നേതാവടക്കം അറസ്റ്റില്‍, വൈകാതെ ജാമ്യവും!!

English summary
jacob thomas against section 144 in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X