കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുസ്തക പ്രകാശന ചടങ്ങിന് എത്താനാവില്ലെന്ന് മുഖ്യമന്ത്രി, ജേക്കബ് തോമസ് ചടങ്ങ് റദ്ദാക്കി!!

പരാതികള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇനി ഔപചാരികമായ പുസ്തക പ്രകാശന ചടങ്ങ് ഉണ്ടാകില്ലെന്ന് ജേക്കബ് തോമസ് അറിയിച്ചു.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദ വെളിപ്പെടുത്തലുമായി പുറത്തിറങ്ങുന്ന മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറി. മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതോടെ ചടങ്ങ് റദ്ദാക്കി.

Jacob Thomas

പരാതികള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇനി ഔപചാരികമായ പുസ്തക പ്രകാശന ചടങ്ങ് ഉണ്ടാകില്ലെന്ന് ജേക്കബ് തോമസ് അറിയിച്ചു. പുസ്തകം വിപണയിലും ഓണ്‍ലൈനിലും പുസ്തകം ലഭ്യമായിരിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

കലാക്ഷേത്രയിലെ ആദ്യ മുസ്ലീം വിദ്യാർത്ഥിനി മലപ്പുറത്ത് നിന്ന് !!! മജീഷയുടെ വിജയത്തിന് തിളക്കമേറെ ...കലാക്ഷേത്രയിലെ ആദ്യ മുസ്ലീം വിദ്യാർത്ഥിനി മലപ്പുറത്ത് നിന്ന് !!! മജീഷയുടെ വിജയത്തിന് തിളക്കമേറെ ...

'അരുന്ധതി റോയിയെ ജിപ്പിന് മുന്നിൽ കെട്ടിയിടുന്നതാണ് നല്ലത്' പരേഷ് റാവൽ എംപിയുടെ ട്വീറ്റ് വിവാദത്തിൽ'അരുന്ധതി റോയിയെ ജിപ്പിന് മുന്നിൽ കെട്ടിയിടുന്നതാണ് നല്ലത്' പരേഷ് റാവൽ എംപിയുടെ ട്വീറ്റ് വിവാദത്തിൽ

'സ്രാവുകള്‍ക്ക് ഒപ്പം നീന്തുക' എന്നാണ് ജേക്കബ് തോമസിന്റെ പുസ്തകത്തിന് പേരിട്ടിരിയ്ക്കുന്നത്. ഔദ്യോഗിക ജീവതത്തില്‍ അ്‌ദ്ദേഹം നേരിട്ട പ്രതിസന്ധികളും നേട്ടങ്ങളുമാണ് പുസ്തകത്തില്‍ ഉള്ളത്. രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം ജേക്കബ് തോമസിന് എതിരാണ്. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് മു്ന്‍ മന്ത്രി കെ സി ജോസഫ് കത്തയച്ചിരുന്നു.

നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തന്നെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയത്, പിന്നീട് എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ എങ്ങനെയാണ് അഴിമതി നടത്തിയത് എന്നും പുസ്തകത്തില്‍ വിശദീകരിയ്ക്കുന്നുണ്ട് എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

English summary
Jacob Thoma's book release cancelled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X