മുഖ്യമന്ത്രിയെ തഴഞ്ഞ് ജേക്കബ് തോമസ്!! ചടങ്ങിനെത്തിയില്ല...പറഞ്ഞ കാരണം
മുബൈയിലായതിനാണ് ചടങ്ങിന് എത്താതിരുന്നതെന്ന് ജേക്കബ് തോമസ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഡിജിപി ജേക്കബ് തോമസും തമ്മില്‍ അത്ര നല്ല ബന്ധമെന്നത് പരസ്യമായ രഹസ്യമാണ്. ഇപ്പോഴിതാ അതിനു മറ്റൊരു തെളിവ് കൂടി. സ്വാതന്ത്ര്യദിന ചടങ്ങിനോട് അനുബന്ധിച്ചുള്ള മെഡല്‍ദാന ചടങ്ങില്‍ നിന്ന് ജേക്കബ് തോമസ് വിട്ടുനിന്നതാണ് പുതിയ സംഭവം. രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും അദ്ദേഹം ഏറ്റുവാങ്ങേണ്ടതായിരുന്നു.

താന്‍ കേരളത്തില്‍ ഇല്ലെന്നും മുംബൈലിയാണെന്നും അതിനാലാണ് ചടങ്ങിന് എത്താതിരുന്നതെന്നുമാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. നേരത്തേ സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ ജേക്കബ് തോമസിന്റെ ചിത്രമോ പേരോ വന്നില്ലെന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള ബന്ധം അടുത്ത കാലത്താണ് കൂടുതല്‍ വഷളായത്. നേരത്തേ വിജിലന്‍സിനെതിരേ ഹൈക്കോടതി തുടര്‍ച്ചയായി പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം അദ്ദേഹം അവധിയില്‍പ്പോയിരുന്നു. പലരെയും തൊട്ടാല്‍ പൊള്ളുമെന്ന് അടുത്ത കാലത്താണ് തനിക്കു മനസ്സിലായതെന്നാണ് ഇതേക്കുറിച്ച് ജേക്കബ് തോമസ് പ്രതികരിച്ചത്.












Click it and Unblock the Notifications