ജേക്കബ് തോമസ് മനോരമയുടെ 'ന്യൂസ് മേക്കര്‍'... കോടിയേരിയ്ക്കും വെള്ളാപ്പള്ളിയും പ്രോത്സാഹന സമ്മാനം?
കൊച്ചി: ആരായിരിയ്ക്കും ഈ വര്‍ഷത്തെ മനോരമ ന്യൂസിന്റെ 'ന്യൂസ് മേക്കര്‍ ഓഫ് ദ ഇയര്‍' എന്നായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ബിജു രാധാകൃഷ്ണനും ബിജു രമേശും ഇല്ലാത്ത ന്യൂസ് മേക്കര്‍ തിരഞ്ഞെടുപ്പ് എന്ത് തിരഞ്ഞെടുപ്പെന്നായിരുന്നു ചോദ്യം. കോടിയേരി ബാലകൃഷ്ണന് എന്ത് ന്യൂസ് ഉണ്ടാക്കിയിട്ടാണ് മത്സരാര്‍ത്ഥി ആയതെന്നും ചിലര്‍ ചോദിച്ചു.
എന്തായാലും അക്കാര്യത്തില്‍ ഒടുവില്‍ ഒരു തീരുമാനമായി. ഡിജിപ് ജേക്കബ് തോമസിനെ മനോരമ ന്യൂസ് മേക്കര്‍ ആയി തിരഞ്ഞെടുത്തു. സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച, മുഖ്യമന്ത്രിയ്ക്കെതിരെ പോലും നിയമ നടപടിയ്ക്കിറങ്ങിയ ജേക്കബ് തോമസ് അതിന് അര്‍ഹന്‍ തന്നെ.
അവസാന ഘട്ടത്തില്‍ എത്തിയവരില്‍ ജേക്കബ് തോമസിനെ കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനും സിനിമാ താരം നിവിന്‍ പോളിയും ഉണ്ടായിരുന്നു.

മനോരമ ന്യൂസ് മേക്കര്‍?
ആരായിരിയ്ക്കും ന്യൂസ് മേക്കര്‍ എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതും ഉണ്ടായിരുന്നു. നിരന്ത്രം വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്ന രണ്ട് പേര് അവസാന നാലില്‍ ഉണ്ടായിരുന്നല്ലോ...

ജേക്കബ് തോമസ്
സര്‍ക്കാരിനെതിരെ പ്രതികരിച്ചതിന്റെ പേരിലും കാര്യക്ഷമായി ജോലി ചെയ്തതിന്റേയും പേരില്‍ ക്രൂശിക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഡിജിപി ജേക്കബ് തോമസ് ആണ് ഇത്തവണത്തെ ന്യൂസ് മേക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ന്യൂസ് പേഴ്സണാലിറ്റീസ്
ഒന്നാം സമ്മാനംകിട്ടിയില്ലെങ്കിലും അവസാന റൗണ്ടിലെത്തിയ ന്യൂസ് പേഴ്സണാലിറ്റീസ് എന്ന പ്രോത്സാഹന സമ്മാനത്തിന് കോടിയേരിയും വെള്ളാപ്പള്ളിയും നിവിന്‍ പോളിയും അര്‍ഹരായി.

ഫലം പ്രഖ്യാപിച്ചത് അന്തിക്കാട്
സംവിധായകന് സത്യന് അന്തിക്കാടാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്. താന്‍ മനസ്സുകൊണ്ട് ജേക്കബ് തോമസിനെ പിന്തുണച്ചിരുന്നു എന്നാണ് അന്തിക്കാട് പറഞ്ഞത്.

കോടിയേരി
സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നതായിരുന്നു കോടിയേരി ബാലകൃഷ്ണനെ ന്യൂസ്മേക്കര്‍ മത്സരാര്ത്ഥിയാക്കിയത്.

വെള്ളാപ്പള്ളി
എസ്എന്‍ഡിപിയുടെ ബിജെപി ചായ് വും, പുതിയ പാര്‍ട്ടി രൂപീകരണവും വിവാദ പ്രസംഗങ്ങളും ഒക്കെയാണ് വെള്ളാപ്പള്ളിയെ പരിഗണിയ്ക്കാന്‍ കാരണം.

നിവിന്‍ പോളി
കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിചത് നിവന്‍ പോളി ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളും നിവന്‍ പോളിയുടെ പേരിലായിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications