കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയോട് തനിക്ക് ശത്രുത ഇല്ല, എന്നാല്‍ പാറ്റൂര്‍ ഭൂമി ഇടപാടില്‍ അഴിമതി നടന്നു: ജേക്കബ് തോമസ്

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ അഴിമതി നടന്നതായി ഡിജിപി ജേക്കബ് തോമസ്. പാറ്റൂരില്‍ ഭൂമി കയ്യേറ്റവും ഭരണ നിര്‍വ്വഹനത്തിലെ വീഴ്ചയും ഉണ്ടായിട്ടുണ്ട്. പൊതു ജനത്തിന്റെ ഭൂമിയാണത്. അത് തിരികെ പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ അന്വേഷണത്തില്‍ തനിക്കും ചുമതല ഉണ്ടായിരുന്നു. ബാര്‍ കോഴയില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് ജനങ്ങള്‍ക്കറിയാം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു എന്നാല്‍ അദ്ദേഹത്തോട് ശത്രുത ഇല്ലെന്നും ജോക്കബ് തോമസ് പറഞ്ഞു.

jacob thomas

അഴിമതിയുടെ കാര്യത്തില്‍ കേരളം ആത്മ പരിശോധന നടത്തേണ്ട സമയമായെന്നും ജേക്കബ് തോമസ് പറഞ്ഞു. 'അഴിമതിക്കാരുണ്ട് സൂക്ഷിക്കുക' എന്ന ബോര്‍ഡ് വയ്‌ക്കേണ്ട അവസ്ഥയിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്നപ്പോള്‍ മുതല്‍ അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയതാണ്. ഫയര്‍ഫോഴ്‌സ് മേധാവി ആയിരുന്നപ്പോള്‍ ഫഌറ്റുകളില്‍ താമസിക്കുന്നവുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

പാറ്റൂര്‍ ഭൂമി ഇടപാടില്‍ അഴിമതി നടന്നതായി ജേക്കബ് തോമസ് പല തവണ പറഞ്ഞിട്ടുണ്ട്. ജേക്കബ് തോമസിനെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

English summary
Jacob Thomas Firms Corruption in Pattoor Land Deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X