ജേക്കബ് തോമസിനെ തരംതാഴ്ത്തി; പിശകുപറ്റിയെന്ന് ആഭ്യന്തരവകുപ്പ്
തിരുവനന്തപുരം: ഫയര്‍ ഫോഴ്‌സ് ഡിജിപിയായിരുന്ന ജേക്കബ് തോമസിനെ സ്ഥാനത്തുനിന്നും സ്ഥലം മാറ്റിയത് താഴ്ന്ന പദവിയിലേക്കെന്ന ആരോപണം. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും എംഡി എന്ന പദവി മാത്രമാണ് ജേക്കബ് തോമസിനു നല്‍കിയതെന്നാണ് ആരോപണം.
ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോഴത്തെ ഉത്തരവില്‍ പിശകുണ്ടെന്നും തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നുമാണ് ആഭ്യന്തര വകുപ്പ് അറിയിച്ചിരിക്കുന്നത്. ജേക്കബ് തോമസിന് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ പൂര്‍ണ ചുമതല നല്‍കാമെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. മുമ്പ് ബോര്‍ഡിന്റെ എം.ഡിയും ചെയര്‍മാനുമായിരുന്ന എഡിജിപി അനില്‍ കാന്തിന് പകരമായാണ് തോമസ് ജേക്കബിനെ നിയമിച്ചിരുന്നത്.

അനില്‍ കാന്തിന് എം.ഡി പദവിയും ചെയര്‍മാന്‍ പദവിയും ഒരുമിച്ചു നല്‍കിയപ്പോള്‍ ജേക്കബ് തോമസിനെ എംഡി മാത്രമായി ഒതുക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് ഡിജിപി സ്ഥാനത്തുനിന്നും സംസ്ഥാന സര്‍ക്കാര്‍ നീക്കിയതിനെതിരെ ജേക്കബ് തോമസ് പരസ്യമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ഒതുക്കാന്‍ ശ്രമം നടക്കുന്നതെന്നാണ് സൂചന.
ധനമന്ത്രി കെ എം മാണി ഉള്‍പ്പെട്ട ബാര്‍കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു നേരത്തെ ജേക്കബ് തോമസ്. അന്വേഷണം മാണിക്കുനേരെ നീളുകയാണെന്ന് കണ്ടതോടെ അദ്ദേഹത്തെ സ്ഥാനത്തുനിന്നും നീക്കുകയായിരുന്നു. പിന്നീട് അഗ്നിശമന സേനാ മേധാവിയാക്കി. കെട്ടിട നിര്‍മാണചട്ടം കര്‍ശനമാക്കിയതോടെ ഫ് ളാറ്റ് നിര്‍മാതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അഗ്നിശമന സേനാ മേധാവി സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കുകയായിരുന്നു.












Click it and Unblock the Notifications