• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആര്‍എസ്എസ് ഒരു സാംസ്കാരിക സംഘടന; 23 വര്‍ഷമായി സംഘടനയുമായി സഹകരിക്കുന്നു: ജേക്കബ് തോമസ്

ദില്ലി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുന്നു. കഴിഞ്ഞ ദിവസം ദില്ലിയിലെത്തി ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ ആര്‍എസ്എസുമായുള്ള തന്‍റെ ബന്ധം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ജേക്കബ് തോമസ്. തനിക്ക് കഴിഞ്ഞ 23 വർഷമായി ആർഎസ്എസുമായി അടുപ്പമുണ്ടെന്നും കേരളത്തിൽ ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു.

കോണ്‍ഗ്രസുകാര്‍ രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തി; അയാള്‍ കുഴപ്പക്കാരനായിരുന്നെവെന്ന് എംഎം മണി

ട്വന്‍റി ഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്‍റെ ആര്‍എസ്എസ് ബന്ധത്തെക്കുറിച്ചു ഭാവി പരിപാടികളെകുറിച്ചും ജേക്കബ് തോമസ് തുറന്നു പറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ എൻജിഒ ആണ് ആർഎസ്എസ്. 1996 മുതൽ താൻ ആർഎസ്എസുമായി സഹകരിച്ചു പോരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ..

ദില്ലിയില്‍ ചര്‍ച്ച

ദില്ലിയില്‍ ചര്‍ച്ച

കഴിഞ്ഞ ചൊവ്വാഴ്ച്ച ദില്ലിയിലെത്തി ബിജെപി ദേശീയ സഹ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷുമായി കൂടിക്കാഴ്ച്ച നടത്തിയതോടെയാണ് ജേക്കബ് തോമസ്‍ ബിജെപിയില്‍ ചേരുന്നവെന്ന സൂചനകള്‍ പുറത്തുവന്നത്. കേരളത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ജേക്കബ് തോമസിനോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയില്‍ ബിജെപിയില്‍ ചേരാന്‍ ജേക്കബ് തോമസ് താത്പര്യം അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അനുകൂല സാഹചര്യം വരട്ടെ

അനുകൂല സാഹചര്യം വരട്ടെ

എന്നാല്‍ നിലവില്‍ കാത്തിരിക്കാനുള്ള നിര്‍ദ്ദേശമാണ് ദേശീയ നേതൃത്വത്തില്‍ നിന്ന് കിട്ടിയതെന്ന് കൂടിക്കാഴ്ച്ചയക്ക് ശേഷം ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. അനുകൂല സാഹചര്യം വരട്ടേയെന്നും അപ്പോള്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിക്കാമെന്നുമാണ് നേതാക്കള്‍ അറിയിച്ചത്. ഇതിന് പിന്നാലെ ആര്‍എസ്എസിനെ പുകഴ്ത്തിക്കൊണ്ട് ജേക്കബ് തോമസ് രംഗത്ത് എത്തിയത് അദ്ദേഹത്തിന്‍റെ ബിജെപി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ആര്‍എസ്എസ് എന്നുപറഞ്ഞാല്‍

ആര്‍എസ്എസ് എന്നുപറഞ്ഞാല്‍

കേരളത്തില്‍ ആര്‍എസ്എസ് എന്നുപറഞ്ഞാല്‍ ചിലര്‍ക്ക് അത് തൊട്ടുകൂടാത്തതാണ്. ഈ തൊട്ടുകൂടായ്മ മാറ്റേണ്ടതുണ്ട്. ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കും. ആര്‍എസ്എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. ഒരു സന്നദ്ധ സംഘടനയാണ്. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ഞാന്‍ നിലനില്‍ക്കുന്നത്. സ്ഥാനമാനങ്ങൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ പിണറായി വിജയനോട് അടുത്തു നിൽക്കാമായിരുന്നു.

സ്ഥാനമാനങ്ങളല്ല

സ്ഥാനമാനങ്ങളല്ല

മുഖ്യമന്ത്രിയോടൊപ്പം ചേര്‍ന്നു നിന്നാല്‍ സ്ഥാനമാനങ്ങള്‍ കിട്ടുന്നതിന്‍റെ നിരവധി ഉദാഹണങ്ങള്‍ ഇവിടെയുണ്ട്. താനും പിണറായി വിജയനുമായി തെറ്റിയിട്ടില്ല, ഇപ്പോഴും നല്ലബന്ധം തന്നെയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഷനിലാണ്.

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍

നേരത്തേ ലോക്സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്നും മത്സരിക്കാന്‍ ജേക്കബ് തോമസ് തീരുമാനിച്ചിരുന്നു. തീരുമാനിച്ചിരുന്നു. ട്വന്റി 20 കിഴക്കമ്പലത്തിന്‍റെ ബാനറില്‍ ജനവിധി തേടാനായിരുന്നു തീരുമാനം. എന്നാല്‍ രാജി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും ജേക്കബ് തോമസ് പിന്‍വാങ്ങുകയായിരുന്നു. മല്‍സരിക്കാർ തയ്യാറായതോടെ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതിൽ തീരുമാനം എടുക്കാന്‍ സര്‍ക്കാറ്‍ തയ്യാറായിരുന്നില്ല.

ചികിത്സ പൂർത്തിയായി, തേജസ്വി യാദവ് മടങ്ങിയെത്തി, ഇനി യുദ്ധം തുടങ്ങാമെന്ന് യുവനേതാവ്

English summary
jacob thomas on rss relation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X