ജേക്കബ് തോമസിന്റെ നിലപാട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരായ മുഖ്യമന്ത്രിയുടെ നിലപാടില്‍ മാറ്റം. ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ രേഖാമൂലമാണ് തന്റെ മുന്‍ നിലപാട് തിരുത്തി മുഖ്യമന്ത്രി രംഗത്തുവന്നത്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ കിടമത്സരമോ അനൈക്യമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജേക്കബ് തോമസ് പാറ്റൂര്‍ കേസില്‍ ലോകായുക്തയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ തന്റെയോ മന്ത്രിമാരുടേയോ പേരില്ല. യാഥാര്‍ഥ്യം അല്ലാത്ത കാര്യങ്ങല്‍ പറയരുത്. ചാനലിലെ ബ്രേക്കിങ് ന്യൂസില്‍ മാത്രമാണ് തന്റെ പേര് വന്നത്. സുപ്രീം കോടതിയും ഹൈക്കോടതിയും കേസ് തള്ളിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെഎം മാണിക്കെതിരെ ഹൈക്കോടതി വിമര്‍ശനം വന്നപ്പോള്‍ ' സത്യം ജയിക്കും' എന്ന് ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു. അതിനെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു. ജേക്കബ് തോമസ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.












Click it and Unblock the Notifications