അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്!!!ചട്ടലംഘനം എന്ന ആരോപണത്തില്‍ കഴമ്പില്ല!!! ജേക്കബ് തോമസ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പുസ്തക രചന വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്.താന്‍ പുസ്തക രചന അറിയിക്കേണ്ടവരെ അറിയിച്ചെന്നും ചട്ടലംഘനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.തന്റെ പുസ്തകം സ്രാവുകള്‍ക്കെപ്പം നീന്തുമ്പോള്‍ ജീവിതകഥയാണെന്നും അതു പ്രസിദ്ധികരിക്കാന്‍ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആത്മകഥ എഴുതുമ്പോള്‍ 30 വര്‍ഷത്തെ സര്‍വീസ് ജീവിതം അതിന്റെ ഭാഗമാകുന്നത് സ്വാഭാവികമാണ്.ആത്മകഥ പിന്നീട് പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ അതുവരെ താന്‍ ജീവിച്ചിരിക്കുമെന്ന് ആര്‍ക്കെങ്കിലും ഉറപ്പ് നല്‍കാന്‍ കഴിയുമോയെന്നും ജേക്കബ് തോമസ ചോദിച്ചു. സര്‍വീസില്‍ നിന്നും അവധിയെടുത്തത് ആത്മകഥ പുറത്തിറക്കാനാണന്നും. തന്റെ ആവശ്യം മുഖ്യമന്ത്രി മനസിലാക്കിയിട്ടുണ്ടെന്നും ജേക്കബ് തോമസ് അറിയിച്ചു..മീഡിയ വണ്ണാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

പുസ്തക രചന ചട്ടലംഘനമെന്നു ചീഫ് സെക്രട്ടറി

പുസ്തക രചന ചട്ടലംഘനമെന്നു ചീഫ് സെക്രട്ടറി


ജേക്കബ് തോമസിന്റെ ആത്മകഥയായില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി കമ്‌ടെത്തിയിരുന്നു. പുസ്തകത്തിലെ 14 ഇടങ്ങളിലാണ് ചട്ടലംഘനമുണ്ടായത്.

പുസ്തക രചനയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല

പുസ്തക രചനയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല

2016 ഒക്ടോബറില്‍ പുസ്തക രചനയ്ക്കുള്ള അനുമതി ജേക്കബ് തോമസ് തേടിയിരുന്നു. എന്നാല്‍ പുസ്തകത്തിന്റെ ഉ്ള്ളടക്കം നല്‍കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജേക്കബ് തോമസ അതു നല്‍കിയിരുന്നില്ല. അതിനാല്‍ പുസ്തകമെഴുതാന്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയിരുന്നില്ല.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

ജേക്കബ് തോമസിന്റെ ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘം നടന്നിട്ടും അനുമതിയില്ലാതെയാണ് പുസ്തക രചനയെന്നു ചീഫ് സെക്രട്ടറി അറിയിച്ചു. കൂടാതെ സംഭവത്തെ പറ്റി കൂടുതല്‍ അന്വേഷണം നടത്തണമെന്നും ശുപാര്‍ശ നടത്തിയിട്ടുണ്ട്.

രണ്ടാം ഭാഗത്തിന്റെ പണിപ്പുരയില്‍

രണ്ടാം ഭാഗത്തിന്റെ പണിപ്പുരയില്‍

ആത്മകഥ രചനയുടെ ഭാഗമായാണ് സര്‍വ്വീസില്‍ നിന്നും മാറി നിന്നത്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ്.. രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും ജേക്കബ് തോമസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക

അഞ്ചേരി ബേബി വധം; എംഎം മണിക്ക് ആശ്വസിക്കാം, തൊടുപുഴ കോടതി നടപടിക്ക് സ്റ്റേ!..കൂടുതല്‍ വയിക്കാന്‍...

രഞ്ജിനി ഹരിദാസിനെ പുറത്താക്കിയതാര്, സ്റ്റേജ് ഷോയുമില്ല.. ടെലിവിഷനുമില്ല.. രഞ്ജിനി എവിടെ?...കൂടുതല്‍ വയിക്കാന്‍...

English summary
Jacob Thomas Replies to Chief secratary
Please Wait while comments are loading...