Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ കത്ത് നല്‍കി? തത്തയെ കൂട്ടിലടച്ചോ?

വിജിലന്‍സ്ഡയറക്ടര്‍ ജേക്കബ് തോമസ് തന്നെ സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിയ്ക്കും കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്.

തിരുവനന്തപുരം: വിജിലന്‍സ്ഡയറക്ടര്‍ ജേക്കബ് തോമസ് തന്നെ സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിയ്ക്കും കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. കത്ത് ലഭിച്ചതായി ആഭ്യന്തര സെക്രട്ടറി നളി നെറ്റോ സ്ഥിരീകരിച്ചിട്ടുണ്ട്.

തുറമുഖവകുപ്പ് ഡയറക്‌റായിരിക്കെ ജേക്കബ് തോമസ് അഴിമതി നടത്തി എന്ന് ധനകാര്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള റിപ്പോര്‍ട്ട് ആണ് ഇതെന്ന് ആണ് റിപ്പോര്‍ട്ടുകള്‍.

Jacob Thomas

വ്യക്തിപരമായ കാര്യങ്ങളാണ് സ്ഥാനമൊഴിയാന്‍ ജേക്കബ് തോമസ് ഉന്നയിച്ച കാര്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നാണ് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തമാക്കിയ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ കത്ത്. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ പേരില്‍ പിന്‍മാറില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതിന് ശേഷം ഇത്തരം ഒരുകത്ത് നല്‍കിയത് സംബന്ധിച്ച് ചില ആശങ്കകള്‍ നിലവിലുണ്ട്. ഇക്കാര്യത്തില്‍ ജേക്കബ് തോമസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം ലഭ്യമായിട്ടില്ല.

ഇപി ജയരാജന്‍ കേസില്‍ ഭരണ പക്ഷത്തുള്ള ചിലര്‍ തന്നെ ജേക്കബ് തോമസിനെതിരെ രംഗത്ത് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ച്ചുകള്‍. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുന്നത്. ബന്ധു നി.മന വിവാദം വന്നപ്പോള്‍ ഇപി ജയരാജനെതിരെ കേസ്എചുക്കാന്‍ പോലുംപിണറായി വിജയന്‍ വിജിലന്‍സിന് അനുമതി നല്‍കിയിരുന്നു എന്‌നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലുംസര്‍ക്കാരിന്റേയുംജേക്കബ് തോമസിന്റേയും പ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയേനിവൃത്തിയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+