ബെഹ്റയുടെ നിയമനം!! ജേക്കബ് തോമസ് അയയുന്നു!! സീനിയോറിട്ടിയിലൊന്നും കാര്യമില്ലത്രേ!!
ഐഎംജി ഡയറക്ടർ എന്നത് മികച്ച സ്ഥാനം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് കാര്യങ്ങൾ അതിൽ ചെയ്യാനുണ്ടെന്നും ജേക്കബ് തോമസ്.
തിരുവനന്തപുരം: സീനിയോറിട്ടിയിലൊന്നും വലിയ കാര്യമില്ലെന്ന് ജേക്കബ് തോമസ്. സീനിയോറിട്ടി മറികടന്ന് ലോകനാഥ് ബെഹ്റയെ പോലീസ് മേധാവിയാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്. പരീക്ഷയിൽ കുറച്ച് മാർക്ക് അധികം വാങ്ങി റാങ്ക് ലിസ്റ്റിൽ മുന്നിൽ വരുന്നതാണ് സീനിയോറിട്ടിയുടെ അടിസ്ഥാനമെന്നും അതിൽ വലിയ കാര്യമൊന്നുമില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഐഎംജി ഡയറക്ടർ എന്നത് മികച്ച സ്ഥാനം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് കാര്യങ്ങൾ അതിൽ ചെയ്യാനുണ്ടെന്നും ജേക്കബ് തോമസ്. മന്ത്രിസഭ യോഗ തീരുമാനം പുറത്തു വന്നതിന് ശേഷം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ കണ്ടതിൽ അസ്വാഭാവികത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സെൻകുമാർ വെള്ളിയാഴ്ച വിരമിക്കുന്നതോടെ ലോക്നാഥ് ബെഹ്റയെ പോലീസ് മേധാവിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സീനിയോറിട്ടി പ്രകാരം ജേക്കബ് തോമസിനെ ആയുരുന്നു ആ സ്ഥാനത്തേക്ക് നിയമിക്കേണ്ടിയിരുന്നത്. ഇത് മറികടന്നാണ് ബെഹ്റയെ നിയമിക്കുന്നത്. തന്നെക്കാൾ ശമ്പളം കൂടുതലള്ള പദവിയിലേക്ക് ആരെയെങ്കിലും നിയമിച്ചാൽ കോടതിയെ സമീപക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications