കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് പുനര്‍ നിയമനം നല്‍കരുത്!!ജേക്കബ് തോമസിന്റെ ഒളിയമ്പ് ലക്ഷ്യം വയ്ക്കുന്നത്?

മികച്ച പ്രതിച്ഛായയുള്ള വിജയാനന്ദിനും സര്‍ക്കാര്‍ മറ്റേതെങ്കിലും ചുമതല നല്‍കിയോക്കാമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് ജേക്കബ് തോമസ് ഈ കത്ത് കൈമാറിയത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുനര്‍ നിയമനം നല്‍കരുതെന്ന് ജേക്കബ് തോമസ്. വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെടുന്നതിന് മൂന്നു ദിവസം മുമ്പാണ് ഇക്കാര്യം ആവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കിയത്.

കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ച എസ്എം വിജയാനന്ദ് അടക്കമുള്ളവരെ ലക്ഷ്യമാക്കിയാണ് ജേക്കബ് തോമസിന്റെ ഈ കത്തെന്നാണ് സൂചന. വിരമിച്ച ചീഫ് സെക്രട്ടറിമാര്‍ക്ക് പുനര്‍നിയമനം നല്‍കുന്നത് പതിവാണ്. മികച്ച പ്രതിച്ഛായയുള്ള വിജയാനന്ദിനും സര്‍ക്കാര്‍ മറ്റേതെങ്കിലും ചുമതല നല്‍കിയോക്കാമെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് ജേക്കബ് തോമസ് ഈ കത്ത് കൈമാറിയത്.

jacob thomas

ഉന്നത ഉദ്യോഗസ്ഥരായി വിരമിക്കുന്നവര്‍ക്ക് പുനര്‍നിയമനം നല്‍കുന്നത് തെറ്റാണെന്നാണ് സുപ്രീംകോടതി വിധി. ഉന്നത ഉദ്യോഗസ്ഥരായി വിരമിക്കുന്നവര്‍ക്ക് നിയമനം നല്‍കിയാല്‍ അതിന് എല്ലാവര്‍ക്കും ഒരേ മാനദണ്ഡം ബാധകമാക്കണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. 25 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് കണക്കാക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും അത് പാലിക്കണമെന്നും ജേക്കബ് തോമസ് കത്തില്‍ പറയുന്നു.

English summary
jacob thomas's letter to government on re appointment of retired officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X