Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അഴിമതി വര്‍ധിക്കുമെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ച് നോട്ടപ്പുള്ളിയായ ഡിജിപി ജേക്കബ് തോമസ് വീണ്ടും സര്‍ക്കാരിനെതിരെ രംഗത്ത്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും സൗജന്യ റേഷന്‍ വിതരണത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഭരണത്തുടര്‍ച്ച സംസ്ഥാനത്ത് അഴിമതി വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണത്തുടര്‍ച്ച വേണമെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുദ്രാവാക്യം. ഇതിനെതിരെയെന്ന രീതിയിലായിരുന്നു ജേക്കബ് തോമസിന്റെ വിമര്‍ശനം. പാറ്റൂര്‍ കേസ് അന്വേഷിച്ചപ്പോള്‍ ഈ സര്‍ക്കാരിന്റെ സല്‍ഭരണം മനസ്സിലാക്കാന്‍ സാധിച്ചതാണെന്നും ഭരണത്തുടര്‍ച്ച അഴിമതി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

jacobthomas

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സൗജന്യമായി അരിവിതരണം ചെയ്യുന്നതിനെതിരെയും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്തെ വികസനമെന്നത് സൗജന്യ അരിവിതരണമാണ്. ദ്രാരിദ്രത്തെ സൂചിപ്പിക്കുന്ന റൊട്ടി വിതരണം ചെയ്യുന്ന സംസ്‌ക്കാരത്തെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. തുടര്‍ഭരണം ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ വ്യവസ്ഥിതിയെ നാശത്തിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സിനെയും ജേക്കബ് തോമസ് വിമര്‍ശിക്കാതെ ഒഴിവാക്കിയില്ല. രാഷ്ട്രീയ തീരുമാനങ്ങളാണ് വിജിലന്‍സ് ആസ്ഥാനത്ത് നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിച്ച എത്ര കേസുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു. നേരത്തെയും സംസ്ഥാന സര്‍ക്കാരിനെ പലവട്ടം രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജേക്കബ് തോമസിന്റെ വിമര്‍ശനം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+