ഡിവൈഎഫ്ഐയെ മാതൃകയാക്കണം; ബിജെപി പ്രവർത്തന ശൈലി മാറ്റണമെന്നും ജേക്കബ് തോമസ്
രാജ്യം ഭരിക്കുന്ന ബിജെപി എന്ന് പറയുന്ന പാർട്ടിയെ നശിപ്പിക്കാൻ കുറച്ച് കോടികൾ മുടക്കി ഉണ്ടാക്കിയ ഒരു കേസാണ് കൊടകര സംഭവം
കേരളത്തിൽ ബിജെപിയിലും പോഷക സംഘടനകളിലും സമൂലമായ മാറ്റം വേണമെന്ന് ജേക്കബ് തോമസ്. സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന മുൻ മുതിർന്ന ഉദ്യോഗസ്ഥന്മാരിൽ പ്രധാനിയാണ് ഡിജിപി കൂടിയായിരുന്ന ജേക്കബ് തോമസ്. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിയും അതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളിലും പഠനം നടത്തി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകാൻ ജേക്കബ് തോമസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ തന്നെ സജീവമായിരുന്നു. ഈ ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായം ബിജെപി സംസ്ഥാന ഘടകത്തെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമാണ്.

കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടോ?
റിപ്പോർട്ട് സമർപ്പിക്കാൻ പാർട്ടി ആരെയും നിയോഗിച്ചട്ടില്ലെന്ന് കേന്ദ്ര നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം തള്ളുന്നില്ലെന്നായിരുന്നു തോമസ് ജേക്കബിന്റെ പ്രതികരണം. അതേസമയം ഇക്കാര്യത്തിൽ ഒരു ഇപ്പോളൊരു പരസ്യമായിട്ട് ഒരു അഭിപ്രായം പറയാൻ താൻ തയറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പുറത്ത് നിന്ന് കണ്ട ബിജെപിയല്ല
പുറത്ത് നിന്ന് കണ്ട ബിജെപിയല്ല അകത്ത് എത്തിയപ്പോഴെന്ന് പറഞ്ഞ അദ്ദേഹം ചില മാറ്റങ്ങൾ പാർട്ടിക്ക് അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു. പല ഘട്ടങ്ങളിലായി മൂന്ന് വർഷത്തിനുള്ളിൽ ഇത് ഉണ്ടാകുമെന്നും അതിനുള്ള ഒരുക്കങ്ങൾ ബിജെപിക്കുള്ളിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യത്തിൽ മനസ് തുറന്നത്.

ഡിവൈഎഫ്ഐ മാതൃക
ഇപ്പോൾ ജനങ്ങൾക്കിടയിൽ ഏറെ സ്വീകര്യത ഡിവൈഎഫ്ഐക്ക് ലഭിച്ചത് അവർ സേവന മേഖലയിലേക്ക് തിരഞ്ഞപ്പോഴാണ്. ബിജെപിയുടെ യുവമോർച്ചയിലും ഈ മാറ്റമുണ്ടാകണം. അവർ പ്രതിഷേധവുമായി നടക്കേണ്ടവരല്ല. അവർ ഡിവൈഎഫ്ഐ മാതൃകയാക്കണമെന്നും സേവനത്തിലേക്ക് തിരിയണമെന്നും ജേക്കബ് തോമസ് പറഞ്ഞു.

സുരേന്ദ്രൻ യോഗ്യൻ
രാജ്യം ഭരിക്കുന്ന ബിജെപി എന്ന് പറയുന്ന പാർട്ടിയെ നശിപ്പിക്കാൻ കുറച്ച് കോടികൾ മുടക്കി ഉണ്ടാക്കിയ ഒരു കേസാണ് കൊടകര സംഭവം. നിലവിൽ സംസ്ഥാനത്ത് ബിജെപിയെ നയിക്കാൻ ഏറ്റവും യോഗ്യൻ കെ സുരേന്ദ്രൻ തന്നെയാണെന്നും ജേക്കബ് തോമസ് പറഞ്ഞു. വളരെയധികം കൂടിയാലോചനകൾക്ക് ശേഷമാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷനായത്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ജനകീയ അടിത്തറയുള്ളത് സുരേന്ദ്രനാണ്.
Recommended Video

രാജി വേണം
ഇതിനിടെ ഭാരവാഹി യോഗത്തില്‍ കെ.സുരേന്ദ്രന്റെ രാജി ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന്‍ സ്ഥാനമൊഴിയണമെന്നാണ് ആവശ്യം. പ്രവര്‍ത്തകര്‍ക്ക് നിലവിലെ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പാര്‍ട്ടിയില്‍ പുനഃസംഘടന വേണമെന്നും ഭാരാവാഹികള്‍ ചൂണ്ടിക്കാട്ടി. നേതൃത്വത്തിന്റെ പരാജയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണമെന്നാണ് ഇവരുടെ വാദം.












Click it and Unblock the Notifications