Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനകാര്യ വകുപ്പിന്റെ അന്വേഷണം ശത്രുത മൂലം;സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ജേക്കബ് തോമസ്

തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ജേക്കബ് തോമസ് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ധനകാര്യ വകുപ്പ് ഇത്തരത്തില്‍ ശുപാര്‍ശ ചെയ്തിരുന്നത്

തിരുവനന്തപുരം: തനിക്കെതിരെ അന്വേഷണം നടത്തുന്ന ധനകാര്യ വകുപ്പിന്റെ നീക്കത്തിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിക്കും കത്തയച്ചു. സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.താന്‍ ജോലി ചെയ്ത എല്ലാ വകുപ്പുകളിലെയും ഫയലുകള്‍ ധനകാര്യ വിഭാഗം പരിശോധിക്കുന്നു. ധനകാര്യ വിഭാഗം തനിക്കെതിരെ ശത്രുതയോടെ പെരുമാറുകയും അന്വേഷണം നടത്തുകയും ചെയ്യുന്നെന്നും ജേക്കബ് തോമസ് കത്തില്‍ വ്യക്തമാക്കുന്നു.

തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ജേക്കബ് തോമസ് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ധനകാര്യ വകുപ്പ് ഇത്തരത്തില്‍ ശുപാര്‍ശ ചെയ്തിരുന്നത്. ധനകാര്യ വകുപ്പ് സെക്രട്ടറിയായ കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് അന്വേഷണം സംബന്ധിച്ച ഫയലുകള്‍ കൈമാറിയെന്നും അറിയുന്നു. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചേക്കും എന്ന സൂചനകള്‍ക്കിടെയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് കത്ത് കൈമാറുന്നതും.

 മറ്റ് വകുപ്പുകള്‍

മറ്റ് വകുപ്പുകള്‍

മറ്റ് വകുപ്പുകളോടൊന്നും കാട്ടാത്ത രീതിയില്‍ താന്‍ ജോലി ചെയ്ത മുന്‍ വകുപ്പിുകളിലെ ഫയലുകളും ഇടപാടുകള്‍ നടത്തിയതില്‍ ക്രമക്കേടുണ്ടോ എന്നും സൂഷ്മ മിരീക്ഷണം നടത്തുന്നതായി കത്തില്‍ പറയുന്നു.

 അമിത താല്‍പ്പര്യം

അമിത താല്‍പ്പര്യം

ശത്രുത മനോഭാവത്തോടെ അന്വേഷണം നടത്തുന്നു. അമിത താല്‍പ്പര്യം താന്‍ ജോലി ചെയ്ത വകുപ്പുകളില്‍ മാത്രം കണിക്കുന്നുവെന്നും ജേക്കബ് തോമസ് പറയുന്നു.

 കോടിക്കണക്കിന് രൂപ

കോടിക്കണക്കിന് രൂപ

തുറമുഖ ഓഫിസുകളില്‍ പ്രവര്‍ത്തിക്കാത്ത സോളാര്‍ പാനല്‍ സ്ഥാപിച്ച് സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ 54 ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി എന്നിങ്ങനെയുളള ക്രമക്കേടുകളെ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടിക്ക് ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ നല്‍കിയത്.

 വിജിലന്‍സ് ഡയറക്ടറും ധനവകുപ്പ് സെക്രട്ടറിയും

വിജിലന്‍സ് ഡയറക്ടറും ധനവകുപ്പ് സെക്രട്ടറിയും

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറും ധനവകുപ്പ് സെക്രട്ടറിയും തമ്മില്‍ ശീതസമരം നിലനിന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+