Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടിലൂടെ നടന്നത് 2 മണിക്കൂര്‍; ജേക്കബ് തോമസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ആദിവാസികളായ പഞ്ചായത്തംഗങ്ങള്‍ക്ക് ഇടമലക്കുടിയില്‍ പരിശീലനം ലഭിക്കുന്നില്ലെന്നും പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെത്തുന്നില്ലെന്നും പരാതിപ്പെട്ടിരുന്നു.

ഇടുക്കി: സാഹസികമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇടമലക്കുടിയിലായിരുന്നു ജേക്കബ് തോമസ് പരിശോധനയ്ക്ക് എത്തിയത്. മണിക്കൂറോളം കൊടുംവനത്തിലൂടെ നടന്നാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ ജേക്കബ് തോമസ് എത്തിയത്.

ആദിവാസികളായ പഞ്ചായത്തംഗങ്ങള്‍ക്ക് ഇടമലക്കുടിയില്‍ പരിശീലനം ലഭിക്കുന്നില്ലെന്നും പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെത്തുന്നില്ലെന്നും വിജിലന്‍സ് ഡയറക്ടറോട് പരാതിപ്പെട്ടിരുന്നു ഇത് അന്വേഷിക്കാനാണ് ജേക്കബ് തോമസ് ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഗോവിന്ദരാജിന്റെ വീട്ടിലെത്തിയത്.

Jacob Thomas

കാട്ടുപോത്തും കാട്ടാനയും പകല്‍പോലും വിഹരിക്കുന്ന കാട്ടിലൂടെയായിരുന്നു ജേക്കബ് തോമസിന്റഎ യാത്ര. സൊസൈറ്റിക്കുടിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ നടന്നാണ് പഞ്ചായത്ത് പ്രസിഡന്റ് താമസിക്കുന്ന് ഇരുപ്പുകല്ലുകുടിയിലെത്തിയത്. ഇരുപ്പുകല്ലുകുടിയില്‍നിന്ന് ഒരു മണിക്കൂറോളം നടന്ന് മുളകുതറകുടിയില്‍ എത്തി അവിടെനിന്ന് 10 കിലോമീറ്റര്‍ മലകയറി തമിഴ്‌നാട്ടിലെ വാല്പാറ വഴിയാണ് ജേക്കബ് തോമസ് തിരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+