ജേക്കബ് തോമസിന്‍റെ സീറ്റ് തെറിക്കും!! കാരണം അഴിമതിക്കാര്‍ക്കെതിരായ നടപടി!! പിണറായിയും രക്ഷിക്കില്ല!!
അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ജേക്കബ് തോമസിനെതിരെ ഇടതു പക്ഷത്തു മാത്രമല്ല പ്രതിപക്ഷത്തും എതിര്‍പ്പുകളുണ്ട്.
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉന്നതര്‍ക്കെതിരായ നടപടികള്‍ തന്നെയാണ് സ്ഥാനചലനത്തിനു കാരണമെന്നാണ് സൂചനകള്‍. ജേക്കബ് തോമസിന് പുറമെ മൂന്നാര്‍ കൈയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്ത സബ്കലക്ടര്‍ ശ്രീറാമിനെതിരെയും നടപടി ഉണ്ടായേക്കും.
പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും ഉദ്യോഗസ്ഥര്‍ക്കിടയിലും ഇരുവര്‍ക്കുമെതിരെ കടുത്ത എതിര്‍പ്പുണ്ടെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് മാറ്റാന്‍ നീക്കം നടക്കുന്നത്. ജേക്കബ് തോമസിന് മാന്യമായ പുതിയൊരു തസ്തിക നല്‍കി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയേക്കും.

ഹൈക്കോടതി പരാമര്‍ശം
അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ജേക്കബ് തോമസിനെതിരെ ഇടതു പക്ഷത്തു മാത്രമല്ല പ്രതിപക്ഷത്തും എതിര്‍പ്പുകളുണ്ട്. ഇതുവരെ സംരക്ഷിച്ചിരുന്നത് പിണറായി വിജയനായിരുന്നു. എന്നാല്‍ അതൃപ്തി കടുത്തതോടെ പിണറായിക്കും രക്ഷിക്കാന്‍ കഴിയാത്ത അവസ്തയാണ്. അടുത്തിടെ വിജിലന്‍സിനെ തുടര്‍ച്ചയായി ഹൈക്കോടതി വിമര്‍ശിച്ചതും സ്ഥാന ചലനത്തിന് കാരണമായിട്ടുണ്ട്.

അഴിമതി വിരുദ്ധ പ്രതിച്ഛായ
ഇപി ജയരാജന്‍ മന്ത്രിയായിരിക്കെ നടന്ന നിയമനത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന വിജിലന്‍സ് നിലപാട് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ജയരാജനെ പോലെ മുതിര്‍ന്ന നേതാവിനെതിരായ നടപടി അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാന്‍ തന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തകര്‍ക്കാന്‍ ജേക്കബ് തോമസും തയ്യാറായിരുന്നില്ല.

സര്‍ക്കാരിന് നിലപാടില്ല
ഇപി ജയരാജനെതിരായ കേസില്‍ സ്വജനപക്ഷപാതമുണ്ടെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ മാത്രം നിഗമനമാണെന്നും സര്‍ക്കാരിന് ആ നിലപാടില്ലെന്നുമനാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിജിലന്‍സിന്റെ എല്ലാ നീക്കങ്ങളെയും സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്ന സൂചനയാണിത്.

നിയന്ത്രിക്കണം
സ്‌പോര്‍ട്സ് ലോട്ടറിയുമായി ബന്ധപ്പെട്ട കേസില്‍ ടിപി ദാസനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതും ജേക്കബ് തോമസിനെതിരെ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതോടെ ജേക്കബ് തോമസിനെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് പാര്‍ട്ടി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായി വിവരങ്ങളുണ്ട്.

സ്വത്ത് വിവാദം
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സംഘടന ജേക്കബ് തോമസിനെതിരെ പരസ്യമായി നിലപാടെടുത്തിരുന്നു. ഡ്രഡ്ജര്‍ ഇടപാടില്‍ അദ്ദേഹം ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന ആരോപണവും സ്വത്ത് വിവാദവും ശക്തമായ എതിര്‍പ്പിന് കാരമമായിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിരുതു നഗറില്‍ ജേക്കബ് തോമസിന് 50 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് വിവാദം.

ലാവ് ലിന്‍ കേസ്
എന്തൊക്കെ വിവാദം ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും. എന്നാല്‍ ഹൈക്കോടതി വിജലന്‍സിനെതിരെ തിരിഞ്ഞതോടെ വിജിലന്‍സിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയും തീരുമാനിക്കുകയായിരുന്നു.ലാവ്‌ലിന്‍ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ കോടതിയെ ചൊടിപ്പിക്കുന്ന നടപടികള്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രിക്ക് നിര്‍ബന്ധം ഉണ്ട്.

മന്ത്രി അടക്കം രംഗത്ത്
മൂന്നാറിലെ ദേവികുളം. ഉടുമ്പന്‍ ചോല താലൂക്കുകളിലെ കൈയ്യേറ്റ ഭൂമി ഒഴുപ്പിക്കാന്‍ നടത്തിയ നീക്കങ്ങളാണ് സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമിനെതിരെ നടപടി എടുക്കാന്‍ കാരണമായത്. ഈ നീക്കങ്ങളോട് സിപിഐക്കും സിപിഎമ്മിനും കടുത്ത എതിര്‍പ്പുണ്ട്. മന്ത്രി എംഎം മണിയും സബ്കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications