കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസ്നേഹം പ്രശ്നമാകുമോ ? പോലീസ് തലപ്പത്ത് നിന്ന് ബെഹ്റ തെറിക്കുമത്രേ.... ജേക്കബ് തോമസ് വരുമത്രേ...

ലോക്നാഥ് ബെഹ്റയെ മാറ്റി ജേക്കബ് തോമസിനെ ഡിജിപിയായി നിയമിച്ചേക്കും എന്നു വാര്‍ത്തകള്‍

  • By Sreenath
Google Oneindia Malayalam News

തിരുവനന്തപുരം: കേരളാ മോദിയെന്നാണു മുഖ്യമന്ത്രി പിണറായി വിജയനെ ചിലര്‍ വിശേഷിപ്പിക്കുന്നത്. സാക്ഷാല്‍ മോദിയുടെ അടുപ്പക്കാരനായ ലോക്‌നാഥ് ബെഹ്‌റയെ സീനിയോറിറ്റി മറികടന്നു ഡിജിപിയായി നിയമിച്ച തീരുമാനത്തോടെ ഈ ആരോപണം ശക്തമാകുകയും ചെയ്തു.

പക്ഷേ ഇപ്പോള്‍ ഭസ്മാസുരനു വരം കൊടുത്ത അവസ്ഥയാണ്. ബെഹ്‌റയുടെ നടപടികള്‍ക്കു മറുപടി പറയാനാകാതെ മുഖ്യമന്ത്രി നട്ടം തിരിയുകയാണ്. രാജ്യ സ്‌നേഹം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നടപടികള്‍ കേരളത്തില്‍ അതേപോലെ പകര്‍ത്തുകയാണു ബെഹ്‌റ എന്ന ആരോപണം ശക്തമാണ്.

സിപിഎം ഭരിക്കുമ്പോള്‍ ഫാസിസം നടപ്പാകുന്നതിനെതിരേ സോഷ്യല്‍ മീഡിയയിലും പൊതു ഇടങ്ങളിലും പ്രതിഷേധം തകര്‍ക്കുമ്പോളാണു ബെഹ്‌റയെ മാറ്റിയേക്കും എന്നു വാര്‍ത്തവരുന്നത്. പോലീസ് തലപ്പത്തെ അധികാരമാറ്റം ഇന്നത്തെ മെട്രൊവാര്‍ത്ത ദിനപത്രത്തിന്‍റെ ഒന്നാം പേജില്‍ എക്‌സ്‌ക്ലൂസീവ് വാര്‍ത്തയാണ്.

ബെഹ്‌റ കേന്ദ്രത്തിലേക്ക്

അര്‍ഹിക്കുന്ന അംഗീകാരത്തോടെ മാന്യമായി ബെഹ്‌റയെ യാത്രയാകുമെന്നാണു മെട്രൊവാര്‍ത്ത പറയുന്നത്. ഡിജിപി സ്ഥാനത്തു നിന്നു മാറ്റുന്ന ബെഹ്‌റയ്ക്കു കേന്ദ്ര ഡെപ്യൂട്ടേഷനുള്ള അവസരൊരുക്കും. എന്‍ഐഎ, സിബിഐ തുടങ്ങിയ ഏജന്‍സികളാണു പരിഗണിക്കുന്നത്.

ബെഹ്‌റയെ സ്വീകരിക്കാന്‍ കേന്ദ്രവും

ബെഹ്‌റയെ കേന്ദ്രം രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും മെട്രൊവാര്‍ത്ത പറയുന്നു. എന്‍ഐഎയിലും സിബിഐയിലും പ്രവര്‍ത്തിച്ച പരിചയവും ആധുനിക സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനവും കേന്ദ്ര ഡെപ്യൂട്ടേഷനു സഹായകമാകും.

കേന്ദ്ര ഏജന്‍സികള്‍ ശക്തിപ്പെടുത്തുന്നു

കഴിവും പരിചയവുമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മെട്രൊ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ ഇതിനുള്ള ശ്രമങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഇതും ബെഹ്‌റയുടെ കേന്ദ്ര ഡെപ്യൂട്ടേഷനു സഹായകമാകും.

പകരം ജേക്കബ് തോമസ് വരുമത്രേ...

ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയ ശേഷം ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസിനെ ഡിജിപി സ്ഥാനത്തേക്കു പരിഗണിക്കുമെന്നാണു മെട്രൊ വാര്‍ത്ത പറയുന്നത്. ജനുവരി അവസാനത്തോടെ ബെഹ്‌റയുടെ ഡെപ്യൂട്ടേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ജേക്കബ് തോമസിന്‍റെ നിയമനം.

തിരിച്ചടിയായത് ദേശഭക്തി

ദേശീയ ഗാനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റുകള്‍ക്കെതിരേയും നോവലിസ്റ്റ് കമല്‍ സി ചവറയ്‌ക്കെതിരേയും കേസെടുത്തതും യുഎപിഎ ചുമത്തുന്നതില്‍ പക്ഷപാതം കാണിക്കുന്ന എന്ന ആരോപണുമാണ് ബെഹ്‌റയ്ക്കു തിരിച്ചടിയായത്.

പാര്‍ട്ടിയിലും മുന്നണിയിലും പരാതിക്കാര്‍

ബെഹ്‌റയുടെ നടപടികള്‍ക്കെതി സിപിഎമ്മിലും എല്‍ഡിഎഫിലും പരാതി ഉയര്‍ന്നിരുന്നു. കോടിയേരിയും വിഎസും അടക്കമുള്ള നേതാക്കള്‍ പോലീസിന്‍റെ നടപടികള്‍ക്കെതിരേ പരസ്യമായി രംഗത്തു വന്നിരുന്നു. യുഎപിഎ ചുമത്തിയ വിഷയത്തില്‍ പ്രതിഷേധിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു. സിപിഐ മുഖപത്രമായ ജനയുഗം ഈ വിഷയത്തില്‍ മുഖപ്രസംഗം എഴുതുകയും ചെയ്തിരുന്നു.

പരാതി മന്ത്രിസഭായോഗത്തിലും

പോലീസ് നടപടികള്‍ക്കെതിരേ മന്ത്രിസഭായോഗത്തില്‍ പരാതി ഉയര്‍ന്നതായും മെട്രൊവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയ പ്രതിപക്ഷ കക്ഷികളും പോലീസിന്‍റെ നടപടികള്‍ക്കെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു.

English summary
Metrovaartha reports says that Jacob Thomas will replace Loknath Behra as DGP Kerala. And the government will make arrangements for depute Behra to some central agencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X