കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന ദിവസം ഓഫീസില്‍ കിടന്നുറങ്ങി ജേക്കബ് തോമസ്!; യാത്രയയപ്പിലും പങ്കെടുത്തില്ല; ഇന്ന് വിരമിക്കും

  • By News Desk
Google Oneindia Malayalam News

പാലക്കാട്: അവസാന പ്രവര്‍ത്തിദിവസം സഹപ്രവര്‍ത്തകരുടെ യാത്ര അയപ്പ് ഇല്ലാതെ ഐപിഎസ് ഉദ്യോഗസ്ഥനും മുന്‍ വിജിസന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് ഇന്ന് വിരമിക്കും. 35 വര്‍ഷത്തെ സര്‍വ്വീസിന് ശേഷമാണ് ഇന്ന് വിരമിക്കുന്നത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും എംഡിയുമായാണ് ജേക്കബ് തോമസ് വിവരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ ഡിജിപി ജോക്കബ് തോമസ് യാത്ര അയപ്പ് ചടങ്ങില്‍ പോലും പങ്കെടുത്തിരുന്നില്ല.

കേരളത്തില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; ശുചീകരണ യജ്ഞം നടക്കുംകേരളത്തില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; ശുചീകരണ യജ്ഞം നടക്കും

അവസാന സര്‍വ്വീസ് ദിനം

അവസാന സര്‍വ്വീസ് ദിനം

ഇന്നലെയാരുന്നു ജേക്കബ് തോമസിന്റെ അവസാന സര്‍വ്വീസ് ദിവസം. ഇന്നലെ ഓഫീസിലാണ് ജേക്കബ് തോമസ് കിടന്നുറങ്ങിയതും. ഓഫീസില്‍ കിടക്ക വിരിച്ചിരിക്കുന്നതിന്റെ ചിത്രം ജേക്കബ് തോമസ് തന്നെ എഫ്ബിയില്‍ പങ്കുവെക്കുകയായിരുന്നു. സിവില്‍ സര്‍വ്വീസ് അവസാന ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ എന്നും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

 ജേക്കബ് തോമസിനെതിരെ

ജേക്കബ് തോമസിനെതിരെ

അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ജേക്കബ് തോമസിന്റ പേരില്‍ വിരമിക്കുമ്പോള്‍ രണ്ട് അഴിമതി കേസില്‍ പ്രതിയാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കുന്നത്. പിന്നീട് ഇപി ജയരാജന്റെ ബന്ധു നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിവാദമായതോടെ സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരെ തിരിയുകയായിരുന്നു.

 നിര്‍ബന്ധിത അവധി

നിര്‍ബന്ധിത അവധി

പിന്നാലെ ജേക്കബ് തോമസിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ശേഷം പൊലിസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റക്ക് തന്നെ വിജിലന്‍സ് ഡയറക്ടറുടെ ചുമതലയും നല്‍കി. എന്നാല്‍ അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജേക്കബ് തോമസിന് ഐഎംജി ഡയറക്ടറുടെ പദവി നല്‍കുകയായിരുന്നു.

സസ്‌പെന്‍ഷന്‍

സസ്‌പെന്‍ഷന്‍

ശേഷം ഓഖി ചുഴലികാറ്റില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ സസ്‌പെന്റ് ചെയ്യപ്പെടുകയായിരുന്നു. ശേഷം അനുമതിയില്ലാതെ പുസ്തകങ്ങള്‍ എഴുതിയതിന്റെ പേരിലും അച്ചടക്ക നടപടിക്ക് വിധേയമായി. പിന്നീട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റ ഉത്തരവോടെ സര്‍വ്വീസില്‍ തിരിച്ചെത്തിയപോഴായിരുന്നു മെറ്റല്‍ ഇന്‍ഡ്‌സ്ട്രിയില്‍ വിമര്‍ശനം.

മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡി

മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡി

അന്നുവരെ ഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ വഹിക്കാത്ത പദവിയായിരുന്നു ഇത്. എന്നാല്‍ മൂന്നോ നാലോ തവണ മാത്രമാണ് ഓഫീസില്‍ എത്തിയത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലന്‍സ് മേധാവിയുടേതിന് തുല്യമാക്കിയത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമായിരുന്നുവെന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം

 ഒരു വശത്ത് കരുത്ത് ഇരട്ടിയാക്കി ഡികെ, മറുവശത്ത് ബിജെപി വിമതര്‍, കര്‍ണാടകത്തില്‍ വിറച്ച് യെഡിയൂരപ്പ! ഒരു വശത്ത് കരുത്ത് ഇരട്ടിയാക്കി ഡികെ, മറുവശത്ത് ബിജെപി വിമതര്‍, കര്‍ണാടകത്തില്‍ വിറച്ച് യെഡിയൂരപ്പ!

പ്രിയങ്കയുടെ മാസ്റ്റര്‍ ഗെയിം, യോഗിയെ പൂട്ടാന്‍ കണ്‍ട്രോള്‍ റൂം, ഒപ്പമെത്തി സോണിയ, കളിമാറുന്നു!!പ്രിയങ്കയുടെ മാസ്റ്റര്‍ ഗെയിം, യോഗിയെ പൂട്ടാന്‍ കണ്‍ട്രോള്‍ റൂം, ഒപ്പമെത്തി സോണിയ, കളിമാറുന്നു!!

https://malayalam.oneindia.com/news/india/we-have-fight-this-pandemic-strongly-says-pm-modi-249498.html

English summary
Jacob Thomas will Retire Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X