കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസ് ബിജെപിയിലേക്ക്!! ദില്ലിയില്‍ ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി

Google Oneindia Malayalam News

ദില്ലി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയിലേക്ക്. അദ്ദേഹം ദില്ലിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി ട്വന്‍റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ സഹ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷുമായാണ് ജേക്കബ് തോമസ് ചര്‍ച്ച നടത്തിയതെന്നാണ് വിവരം.

<strong> അറബ് രാഷ്ട്രങ്ങളില്‍ മതവിശ്വാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട്</strong> അറബ് രാഷ്ട്രങ്ങളില്‍ മതവിശ്വാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട്

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനൊപ്പമായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ബിജെപിയില്‍ ചേരാന്‍ ജേക്കബ് തോമസ് താത്പര്യം അറിയിച്ചു. എന്നാല്‍ നിലവില്‍ കാത്തിരിക്കാനാണ് ജേക്കബ് തോമസിനോട് നേതൃത്വം ആവശ്യപ്പെട്ടതെന്നാണ് വിവരം. അനുകൂല സാഹചര്യം വരട്ടേയെന്നും അപ്പോള്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിക്കാമെന്നും നേതാക്കള്‍ സൂചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ജേക്കബ് തോമസിന്‍റെ ബിജെപി പ്രവേശനം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് അറിവൊന്നുമില്ല.

jacob

സസ്പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് നേരത്തേ ലോക്സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ട്വന്റി 20 കിഴക്കമ്പലത്തിന്‍റെ ബാനറില്‍ ജനവിധി തേടാനായിരുന്നു തീരുമാനം. എന്നാല്‍ രാജി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും ജേക്കബ് തോമസ് പിന്‍വാങ്ങുകയായിരുന്നു. മല്‍സരിക്കാർ തയ്യാറായതോടെ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതിൽ തീരുമാനം എടുക്കാന്‍ സര്‍ക്കാറ്‍ തയ്യാറായിരുന്നില്ല.

<strong> മലപ്പുറം ജില്ലാ വിഭജനം: എസ്ഡിപിഐ പറയുന്നതിനെ പിന്താങ്ങേണ്ട ഗതികേട് കോൺഗ്രസിനില്ലെന്ന് ആര്യടന്‍</strong> മലപ്പുറം ജില്ലാ വിഭജനം: എസ്ഡിപിഐ പറയുന്നതിനെ പിന്താങ്ങേണ്ട ഗതികേട് കോൺഗ്രസിനില്ലെന്ന് ആര്യടന്‍

English summary
Jacob thoms to join bjp, done discussions with leaders in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X