കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പ എന്ന ഒരു രോഗമില്ല!എല്ലാം മരുന്ന് ലോബിയുടെ തട്ടിപ്പ്,കുപ്രചരണവുമായി ജേക്കബ് വടക്കുംചേരി,വീഡിയോ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
നിപ ഒരു രോഗമല്ല, വെള്ളം കുടിച്ചാൽ മതി | Oneindia Malayalam

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരികരിച്ചിരിക്കുകയാണ്. തൊടുപുഴയില്‍ പഠിക്കുന്ന പറവൂര്‍ സ്വദേശിയ വിദ്യാര്‍ത്ഥിയാണ് നിപ്പയ്ക്ക് ചികിത്സ തേടിയിരിക്കുന്നത്. ഭയമല്ല ജാഗ്രതയാണ് ഈ സമയത്ത് വേണ്ടതെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുമ്പോഴും നിപ്പയെ കുറിച്ച് സമൂഹമാധ്യമം വഴി വ്യാജ പ്രചരണം നടത്തുകയാണ് പ്രകൃതി ചികിത്സകന്‍ എന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കുംചേരി. കഴിഞ്ഞ വര്‍ഷം നിപ്പ ബാധിച്ച സമയത്തും ഇയാള്‍ വ്യാജ പ്രചരണം നടത്തുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്തിരുന്നു.

<strong>കൊച്ചിയില്‍ നിപ്പായെന്ന് കേട്ട് ഭയക്കണ്ട... വേണ്ടത് കരുതല്‍; ശ്രദ്ധയോടെ മുന്നോട്ട്; അറിയേണ്ടതെല്ലാം</strong>കൊച്ചിയില്‍ നിപ്പായെന്ന് കേട്ട് ഭയക്കണ്ട... വേണ്ടത് കരുതല്‍; ശ്രദ്ധയോടെ മുന്നോട്ട്; അറിയേണ്ടതെല്ലാം

സംസ്ഥാനം മറ്റൊരു അടിയന്തര സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോള്‍ അതേ കുപ്രചരണങ്ങളുമായി വീണ്ടുമെത്തിയിരിക്കുകയാണ് ഇയാള്‍. നിപ്പയെന്ന അസുഖമില്ലെന്നും നടക്കുന്നത് മരുന്ന് ലോബിയുടെ കുതന്ത്രമാണെന്നുമാണ് ഇയാള്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നത്. ഇയാളുടെ വാക്കുകള്‍ ഇങ്ങനെ

 നിപ്പ എന്ന രോഗമില്ല

നിപ്പ എന്ന രോഗമില്ല

നിപ്പ എന്ന ഒരു രോഗമില്ലെന്നും കൊച്ചിയില്‍ വന്നത് നിപയല്ലെന്നുമാണ് വടക്കുംചേരി വീഡിയോയില്‍ പറയുന്നത്.നിപ മരുന്ന് ലോബിയുടെ തട്ടിപ്പാണ്. പനി വന്നാല്‍ അലോപതി മരുന്ന് കഴിക്കാന്‍ ആശുപത്രിയില്‍ പോവരുത്. പനിയ്ക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളൂവെന്നും വടക്കുംചേരി പറയുന്നു.

 പാരാസെറ്റാമോള്‍ കഴിക്കരുത്

പാരാസെറ്റാമോള്‍ കഴിക്കരുത്

വടക്കുംചേരിയുടെ വാക്കുകള്‍-പനിവന്നാല്‍ അലോപ്പതി ആശുപത്രിയില്‍ പോകരുത്. ഇപ്പോള്‍ സംശയമുള്ളവരൊക്കെ പനി വന്നപ്പോള്‍ തന്നെ ആശുപത്രിയില്‍ പോയവരാണ്. പനിക്ക് ഇംഗ്ലീഷ് മരുന്ന് കഴിച്ചാല്‍ അപകടമാണ്. പാരസെറ്റമോള്‍ കഴിച്ചാല്‍ അത് കരളിനെ നശിപ്പിക്കും.

പച്ചവെള്ളം കുടിച്ചാല്‍

പച്ചവെള്ളം കുടിച്ചാല്‍

പാരസെറ്റാമോള്‍ പൊടിച്ച് വെച്ച് ചോറില്‍ കുഴച്ച് നല്‍കിയാല്‍ എലികള്‍ വരെ ചത്തുപോകും. അതുകൊണ്ട് പാരസെറ്റാമോള്‍ ഒന്നും കഴിക്കാതെ ധാരാളം പച്ചവെള്ളം കുടിച്ച് പൂര്‍ണമായും വിശ്രമിക്കുക. പനി വന്നാല്‍ കഴിയുമെങ്കില്‍ തൊട്ടടുത്ത പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പോയി എനിമ എടുത്താല്‍ മാത്രം മതി. മറ്റൊന്നും ചെയ്യേണ്ടതില്ലെന്നും വടക്കുംചേരി പറയുന്നു.

 അപകടമാണ്

അപകടമാണ്

പനി ശരീരത്തിന്റെ രോഗപ്രതിരോധം മാത്രമാണ്. പനി ആപത്തല്ല അനുഗ്രഹമാണ് പനി വരേണ്ട സാഹചര്യമുള്ള ശരീരങ്ങള്‍ക്ക്. ശരീരത്തിലെ വിഷമാലിന്യങ്ങളെ കത്തിച്ചുകളയാന്‍ വരുന്നപനിക്ക് മരുന്ന് നല്‍കുന്നത് അപകടമാണ്.

 കരുതലോടെ

കരുതലോടെ

പനിക്ക് മരുന്ന് കഴിക്കാതെ ആരും മരിച്ചിട്ടില്ല. പനിക്ക് മരുന്ന് കഴിച്ചവരെ മരിച്ചിട്ടുള്ളു. അതുകൊണ്ട് ഇപ്പോള്‍ ആശങ്ക പെടുന്ന നിപ എന്ന് പറയുന്ന സാധനമില്ല. അത് വൈദ്യ ലോബിയുടെ തട്ടിപ്പാണ്. കഴിഞ്ഞ തവണ നിപ്പയെന്ന് സംശയിക്കുന്ന രോഗം പൊട്ടി പുറപ്പെട്ടപ്പോള്‍ തന്നെ ആരോഗ്യമന്ത്രിയൊക്കെ എടുത്തുചാടി. ഇത്തവണ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രി പിണറായിയുമെല്ലാം കരുതലോടെയാണ് നീങ്ങുന്നത്.

 എവിടെയാണ് വവ്വാല്‍

എവിടെയാണ് വവ്വാല്‍

സ്ഥിരീകരിച്ച ശേഷം മതി ഭയപ്പെടല്‍ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. എറണാകുളത്ത് എവിടെയാണ് വവ്വാല്‍. രോഗം പിടിക്കപ്പെട്ടെന്ന് സംശയിക്കുന്ന തൊടുപുഴയിലും വവ്വാലെന്നും വടക്കഞ്ചേരി ചോദിക്കുന്നു.അലോപതി ഡോക്ടര്‍മാരുടേയും മരുന്നു മാഫിയയുടേയും തട്ടിപ്പാണ് ഇത്. നിപ്പയെ പേടിക്കേണ്ട.

 ജയിലില്‍ പോയത്

ജയിലില്‍ പോയത്

നിയുടെ ലക്ഷണം കണ്ടാല്‍ അലോപതി ആശുപത്രിയിലേക്ക് പോകരുത്. കഴിഞ്ഞ തവണ സത്യം പറഞ്ഞതിനാണ് ജയിലില്‍ പോയത്. ഇനി ജയിലില്‍ പോകേണ്ടി വരില്ല. കാരണം ഭരണകൂടത്തിന് സത്യം മനസിലായികഴിഞ്ഞു. ഭരണകൂടത്തിന് മരുന്ന് മാഫിയയുടെ തട്ടിപ്പ് മനസിലായെന്നും വടക്കഞ്ചേരി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

 വ്യാജപ്രചരണം

വ്യാജപ്രചരണം

മുന്‍പ് നിപ്പയെ കുറിച്ച് വ്യാജ വീഡിയോയുമായി എത്തിയതോടെ വടക്കുംചേരിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നീട് എലിപ്പനിക്കുള്ള പ്രതിരോധ മരുന്നിനെതിരെ ഇയാള്‍ പ്രചാരണം നടത്തിയിരുന്നു. തുടര്‍ന്നാണ് വടക്കുംചേരി അറസ്റ്റിലാവുന്നത്.

വീഡിയോ

ഫേസ്ബുക്ക് വീഡിയോ

<strong>തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം!! യെദ്യൂരപ്പയുടെ തട്ടകവും കൈപിടിയില്‍!!</strong>തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം!! യെദ്യൂരപ്പയുടെ തട്ടകവും കൈപിടിയില്‍!!

English summary
Jacob vadakkumchery's fake message about Nipah goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X