കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലിപ്പനി പ്രതിരോധ മരുന്നുകള്‍ സുരക്ഷിതമല്ലെന്ന് ജേക്കബ് വടക്കുംചേരി! വീഡിയോ

  • By Desk
Google Oneindia Malayalam News

പ്രളയബാധിത പ്രദേശങ്ങളില്‍ എലിപ്പനി പടരുന്നതിനിടെ വ്യാജ പ്രചാരണവുമായി സ്വയം പ്രഖ്യാപിത ഡോക്ടറും വാക്സിന്‍ വിരുദ്ധ പ്രചാരകനുമായ ജേക്കബ് വടക്കുംചേരി. എലിപ്പനി ഉള്‍പ്പെടെുള്ളവ പകരുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശത്തെയാണ് വടക്കുംചേരി ചോദ്യം ചെയ്യുന്നത്. ഡോക്സിസൈക്കിളിന്‍ മരുന്നുകള്‍ കഴിക്കണമെന്ന ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശത്തെയാണ് ഇയാള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ ചോദ്യം ചെയ്യുന്നത്.

 jacob-1535886953.jpg


ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് അപകടകരമാണെന്നും ആരോഗ്യവകുപ്പും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇയാള്‍ വീഡിയോയില്‍ ആരോപിക്കുന്നു. ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. മരുന്ന് വ്യവസായത്തെ സഹായിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കടിച്ചാല്‍ പൊട്ടാത്ത കാര്യങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് ആരോഗ്യ വകുപ്പെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.

ഡോക്സി സൈക്കിളിന്‍ കഴിച്ചാല്‍ സാധാരണ മരുന്നുകഴിക്കുന്നവരില്‍ പോലും പലതരം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ആരോഗ്യവകുപ്പും സര്‍ക്കാരും എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങളെ സംബന്ധിച്ച് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് വടക്കുംചേരിയുടെ തെറ്റിധാരണ പരത്തുന്ന വീഡിയോ പുറത്തെത്തിയിരിക്കുന്നത്.

English summary
jacob vadakkumcherys new facebook vedio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X