കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയെ പിന്തുണച്ച് യാക്കോബായ സഭയും വത്സലയും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് യാക്കോബായ സഭയും. നേരത്തെ ഓര്‍ത്തഡോക്‌സ് സഭയും മോഡിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെ എഴുത്തുകാരി പി വത്സലയും മോഡിയെ പിന്തുണച്ച് രംഗത്തെത്തി.

മോഡിയുടെ ഗുജറാത്തിനെ പ്രശംസകൊണ്ട് മൂടുന്നതായിരുന്നു യാക്കോബായ സഭയുടെ പ്രതികരണം. ഗുജറാത്തിലെ ഭരണത്തില്‍ അവിടെയുള്ള സഭാവിശ്വാസികള്‍ സന്തുഷ്ടരാണ്. മികച്ചതും മാതൃകാപരവും ആയ ഭരണമാണ് മോഡി കാഴ്ചവക്കുന്നതെന്നും യാക്കോബായ സഭയുടെ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.

Narendra Modi

മതസഹിഷ്ണുത പുലര്‍ത്തുകയാണെങ്കില്‍ മോഡി പ്രധാന മന്ത്രിയാകുന്നതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അമൃതാനന്ദമയിയെ പ്രശംസിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്ന് ഏറെ വിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്ന എഴുത്തുകാരി പി വത്സലയും നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നതിനെ പിന്തുണക്കുന്നുണ്ട്. കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് വത്സല തന്റെ നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ഒരു പുതിയ സംവിധാനം വരണം. മോഡിയെങ്കില്‍ മോഡി ഭരിക്കട്ടെ എന്നാണ് പി വത്സല പറയുന്നത്. വര്‍ഗ്ഗീയതയൊക്കെ പാര്‍ട്ടികള്‍ ഉണ്ടാക്കുന്നതാണെന്നും അതില്‍ കുറച്ചൊക്കെ സത്യമുണ്ടായിരിക്കുമെന്നും പി വത്സല പറയുന്നു.

English summary
Jacobite and Valsala support Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X