കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറവം പള്ളി ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം സര്‍ക്കാരിന് തലവേദന: തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവും!

  • By Desk
Google Oneindia Malayalam News

പിറവം: ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി കേസ് ഇടതു സര്‍ക്കാരിന് സമ്മാനിക്കുന്നത് വന്‍ തലവേദന. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും കോടതി വിധി ഒരാഴ്ചക്കുള്ളില്‍ നടപ്പിലാക്കണമെന്ന ഓര്‍ത്തഡോക്‌സ് സഭ നിലപാടാണ് സര്‍ക്കാരില്‍ സമ്മര്‍ദം കൂട്ടുന്നത്. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ നിര്‍ണായക ശക്തിയാണ് ഓര്‍ത്തഡോക്‌സ് സഭ. വിധി നടപ്പാക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിച്ചാല്‍ അത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ദോഷകരമായി ബാധിക്കുമെന്നു തന്നെയാണ് സഭ നല്‍കുന്ന സൂചന. പള്ളി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്താല്‍ പിറവത്തെ ഭൂരിപക്ഷമായ

യാക്കോബായ വിഭാഗം എതിരാകും. ഇത് ജില്ലയിലെ സിപിഎം നേതൃത്വവും ആഗ്രഹിക്കുന്നില്ല. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറിയാല്‍ സംഘര്‍ഷം ഉറപ്പാണ്. ലാത്തിച്ചാര്‍ജോ അക്രമമോ ഉണ്ടായി ആര്‍ക്കു പരുക്കേറ്റാലും അത് ഉപ തെരഞ്ഞെടുപ്പിലെ ഇടതു സാധ്യതകളെ ബാധിക്കും. പൊലീസ് നടപടി ഉണ്ടായാല്‍ അറസ്റ്റ് വരിച്ച് ജയിലില്‍ പോകാന്‍ യാക്കോബായ സഭയിലെ ഒരു വിഭാഗം മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ഒരുങ്ങിയേക്കും. പിറവം പള്ളി വിട്ടുകൊടുത്താല്‍ ബാക്കി ആയിരത്തിലേറെ പള്ളികളിലും വിധി നടപ്പിലാകാന്‍ താമസം ഉണ്ടാകില്ലെന്ന ബോധ്യം സഭ നേതൃത്വത്തിനുണ്ട്.

piravom-

ഈ ആഴ്ച പള്ളിയില്‍ പ്രവേശിച്ച് ആരാധന അര്‍പ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍. ജില്ലയില്‍ സിപിഎം യാക്കോബായ സഭയോട് മുമ്പും മമത പുലര്‍ത്തിയിരുന്നു. മുന്‍ നിലപാട് ആവര്‍ത്തിക്കാന്‍ ജില്ല നേതൃത്വത്തിന് ഇപ്പോള്‍ കഴിയില്ലെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ സിപിഎം സംസ്ഥാന നേതൃത്വവുമായി ഓര്‍ത്തഡോക്‌സ് സഭ ശക്തമായ ബന്ധത്തിലാണ്. സഭ മുന്‍ സെക്രട്ടറിയുടെ ഭാര്യ വീണ ജോര്‍ജ് എംഎല്‍എ ഉള്‍പ്പെടെയുള്ള സ്വാധീന മേഖകളും ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ സ്വാധീനവും പിറവത്ത് ഉപയോഗിക്കപ്പെടും.

English summary
Jacobite conflict came burden to state government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X