'കാപട്യമില്ലാത്ത മനുഷ്യൻ' , കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ രാഹുല്‍ഗാന്ധി വേണമെന്ന് ഗീവര്‍ഗീസ് കൂറിലോസ്
കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.
രാഷ്ട്രീയത്തിനതീതമായി തനിക്ക് രാഹുൽ ഗാന്ധിയെ ഇഷ്ടമാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായി തനിക്ക് ഈ മനുഷ്യനെ ഇഷ്ടമാണ്. രാഷ്ട്രീയക്കാരുടെ പൊതുവേയുള്ള കാപട്യം അദ്ദേഹത്തിന് അത്ര പരിചയം ഇല്ല എന്ന് തോന്നുന്നു. കേരളത്തിലെ അദ്ദേഹത്തിന്റെ യാത്രയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകരണം അതിന്റെ തെളിവാണെന്നും ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം എടുക്കുന്നില്ലെങ്കില്‍ പോലും നേതൃനിരയില്‍ രാഹുല്‍ഗാന്ധി ഉണ്ടായിരിക്കണമെന്നാണ് തന്റെ അഭിപ്രായം. വേറെ എന്തൊക്കെ പറഞ്ഞാലും അത്രയ്ക്ക് ശക്തവും വ്യക്തവുമാണ് ഫാഷിസത്തിനെതിരെയും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയുമുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍. മതേതരത്വവും ഭരണഘടനയും ഭരണഘടന മൂല്യങ്ങളും ഗുരുതര ഭീഷണി നേരിടുന്ന ഇന്നത്തെ ഇന്ത്യയില്‍ കോണ്‍ഗ്രസിന് എന്നത്തേക്കാളും പ്രസക്തിയുണ്ടെന്നും അദ്ദേഹം കുറിച്ചു.

photo courtesy-facebook/Geevarghese Coorilos
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാഷ്ട്രീയത്തിനതീതമായി എനിക്ക് ഈ മനുഷ്യനെ ഇഷ്ടമാണ്. രാഷ്ട്രീയക്കാരുടെ പൊതുവേയുള്ള കാപട്യം അദ്ദേഹത്തിന് അത്ര പരിചയം ഇല്ല എന്ന് തോന്നുന്നു. സാധാരണ ജനങ്ങളുമായി സംവദിക്കുമ്പോള്‍ അതില്‍ ഒരു കൃത്രിമത്വം തോന്നാറില്ല. കേരളത്തിലെ അദ്ദേഹത്തിന്റെ യാത്രയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകരണം അതിന്റെ തെളിവാണ്.
രാജവാഴ്ച, കുടുംബവാഴ്ച ഇവയില്‍ ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല അതിനെതിരുമാണ്. കുടുംബവാഴ്ച എന്ന ആരോപണം ശക്തമായിരിക്കുമ്പോള്‍ തന്നെ അധികാരസ്ഥാനത്ത് നിന്നും മാറി നില്ക്കുവാനുള്ള ആര്‍ജ്ജവം ശ്രീ രാഹുല്‍ ഗാന്ധി കാണിക്കുന്നത് ധീരമാണ്. പ്രധാനമന്ത്രി പദം താലത്തില്‍ വച്ച് നീട്ടിയപ്പോള്‍ അതുവേണ്ട എന്ന് പറയാനുള്ള ആര്‍ജ്ജവം ശ്രീമതി സോണിയ ഗാന്ധിയും കാണിച്ചിട്ടുള്ളത് നമ്മള് മറന്നിട്ടില്ല.
കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം എടുക്കുന്നില്ലെങ്കില്‍ പോലും കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ രാഹുല്‍ഗാന്ധി ഉണ്ടായിരിക്കണമെന്നാണ് എന്റെ അഭിപ്രായം. വേറെ എന്തൊക്കെ പറഞ്ഞാലും അത്രയ്ക്ക് ശക്തവും വ്യക്തവുമാണ് ഫാഷിസത്തിനെതിരെയും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയുമുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍. മതേതരത്വവും ഭരണഘടനയും ഭരണഘടന മൂല്യങ്ങളും ഗുരുതര ഭീഷണി നേരിടുന്ന ഇന്നത്തെ ഇന്ത്യയില്‍ കോണ്‍ഗ്രസിന് എന്നത്തേക്കാളും പ്രസക്തിയുണ്ട്. ആ പ്രസ്ഥാനത്തില്‍ രാഹുല്‍ഗാന്ധിക്കും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications