കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ചാരികളെ വരവേല്‍ക്കാന്‍ ജടായു എര്‍ത്ത്‌സ് സെന്റര്‍.... ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Google Oneindia Malayalam News

കൊല്ലം: ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ജടായു എര്‍ത്ത്‌സ് സെന്റര്‍ ഒരുങ്ങി. ഒരു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. ലോകത്തെവിടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്കിങ് ഓഗസ്റ്റ് 15ന് ആരംഭിക്കും. www.jatayuearthscenter.com എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 17ന് ജടായു എര്‍ത്ത്‌സ് സെന്ററിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യും. സന്ദര്‍ശകര്‍ക്ക് രാവിലെ 9 മണി മുതല്‍ പ്രവേശനം അനുവദിക്കും. അതേസമയം ഈ മാസം 18 മുതല്‍ ഡിസംബര്‍ വരെയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാവും.

1

അതേസമയം ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജടായു എര്‍ത്ത്‌സ് സെന്ററിന് സമീപമുള്ള വ്യാപാരസ്ഥാപനങ്ങള്‍ വഴിയും ടിക്കറ്റ് എടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് സ്വന്തമാക്കുന്നവര്‍ക്ക് സന്ദര്‍ശന സമയമടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. ബുക്കിങ് വഴി എത്തുന്നവര്‍ക്ക് അര്‍എഫ്‌ഐഡി സംവിധാനമുള്ള വാച്ചുകള്‍ നല്‍കും. കവാടങ്ങളില്‍ പ്രവേശിക്കുന്നതിനും, കേബിള്‍ കാറില്‍ യാത്ര ചെയ്യുന്നതിനും ഈ വാച്ചുകളിലെ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് അനുമതി ലഭിക്കുക. ശീതള പാനീയങ്ങള്‍, ലഘു ഭക്ഷണങ്ങള്‍ എന്നിവയ്ക്കായി ടോപ് അപ് ചെയ്യാനും ഈ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സാധിക്കും. പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്ത സേവനങ്ങളാണ് ജടായു എര്‍ത്ത്‌സ് സെന്ററില്‍ സജ്ജമാക്കിയിരിക്കുന്നത്.

English summary
jadayu earth centre booking online started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X