കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ് വിവാദങ്ങള്‍ ജഗദീഷ് അവസാനിപ്പിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാറിനെതിരെ സ്ഥാനാര്‍ഥിയായി വിവാദത്തിലകപ്പെട്ട നടന്‍ ജഗദീഷ് വിവാദങ്ങള്‍ അവസാനിപ്പിക്കുന്നു. തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഗണേഷ് കുമാര്‍ ജയിച്ചതിന് പിന്നാലെയാണ് വിവാദം അവസാനിപ്പിക്കാന്‍ ജഗദീഷ് തയ്യാറായത്. തെരഞ്ഞെടുപ്പില്‍ ജയിച്ചശേഷം ജഗദീഷ് സംസ്‌കാര ശൂന്യനാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

ഗണേഷ് കുമാറിനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളുമായിട്ടിയിരുന്നു ജഗദീഷ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ഗണേഷ് അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ഇരുവരുടെയും വാക്‌പോര് മുറുകി. തെരഞ്ഞെടുപ്പിന്റെ രണ്ടുദിവസം മുന്‍പ് മോഹന്‍ലാല്‍ ഗണേഷിനെതിരെ പ്രചരണത്തിനിറങ്ങിയത് താര സംഘടനയായ അമ്മയിലും ചേരിതിരിവിന് കാരണമായി.

jagadish

ഇതേതുടര്‍ന്ന്, ജഗദീഷ് പരസ്യമായി പൊട്ടിക്കരയുകയും മോഹന്‍ലാലിനെതിരെ അമ്മയ്ക്ക് പരാതി നല്‍കുമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സലിംകുമാര്‍ അമ്മയില്‍നിന്നും രാജിവെക്കുകകൂടി ചെയ്തതോടെ താരങ്ങള്‍ തമ്മിലുള്ള കലഹം മൂര്‍ച്ഛിച്ചു. മോഹന്‍ലാലിനെ കൂടാതെ നടന്‍ ദിലീപ് നിവിന്‍ പോളി തുടങ്ങിയവരും ഗണേഷ് കുമാറിന് വേണ്ടി വോട്ടഭ്യര്‍ഥിച്ചിരുന്നു.

പത്തനാപുരത്ത് നടന്മാര്‍ വോട്ടഭ്യര്‍ഥിക്കരുതെന്ന് അമ്മയില്‍ തീരുമാനമുണ്ടായിരുന്നെന്നാണ് ജഗദീഷ് പറയുന്നത്. എന്നാല്‍, സംഘടനാ നേതാക്കള്‍ അക്കാര്യം നിഷേധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം മോഹന്‍ലാലിനെതിരെ പരാതി നല്‍കേണ്ടെന്നാണ് ഇപ്പോള്‍ ജഗദീഷിന്റെ തീരുമാനം. മാത്രമല്ല, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും ജഗദീഷ് അവസാനിപ്പിക്കുകയും ചെയ്തു.

English summary
Jagadeesh to ends eleciton controversy with film stars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X