ലൂസിഫറിന്റെ സംവിധായകന്‍ ഞാനായിരുന്നെങ്കില്‍ ഈ മാറ്റം കൊണ്ടു വന്നേനെ: ജഗദീഷ് പറഞ്ഞത്
തിയറ്ററില്‍ വലിയ തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍-ആക്ഷന്‍ ചിത്രം ലൂസിഫര്‍. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ് എന്നിവരടക്കം വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ലൂസിഫറും രണ്ടാം ഭാഗമായ എമ്പുരാനും പൃഥ്വിരാജിന് സംവിധായകന്‍ എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ അംഗീകാരം നേടിക്കൊടുത്തു.
സിനിമയില്‍ വില്ലനായ വിവേക് ഒബ്‌റോയിയുടെ ബോബി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് നടന്‍ വിനീതാണ്. വിനീതിന്റെ ഡബ്ബിങ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. കാരണം ബോളിവുഡില്‍ നിന്നെത്തിയ വിവേകിന് മലയാളം ഒട്ടും വഴങ്ങുന്നുണ്ടായിരുന്നില്ല. എന്നാല്‍ ചിത്രം പുറത്തുവന്നപ്പോള്‍ ചുണ്ടുകളുടെ ചലനവും സംഭാഷണവും കിറുകൃത്യമായി വന്നു.
മുരളി ഗോപി എഴുതിയ ഡയലോഗുകള്‍ ഇംഗ്ലീഷില്‍ കാണാതെ പഠിച്ച് വിവേക് ഒബ്‌റോയി മനോഹരമായി അവതരിപ്പിച്ചപ്പോള്‍ അതിനു പിന്നിലെ വിനീതിന്റെ കഠിനാധ്വാനവും വലിയ പങ്കുവഹിച്ചിരുന്നു.

ആദ്യ ഡബ്ബിങ്ങിനു സംസ്ഥാന ചിലച്ചിത്ര പുരസ്‌കാരവും വിനീതിന് ലഭിച്ചപ്പോള്‍ അഭിനയത്തില്‍ മാത്രമല്ല ഡബ്ബിങ്ങിലും താന്‍ പുലിയാണെന്ന് വിനീത് തെളിയിക്കുകയായിരുന്നു. ഇപ്പോഴിതാ, തൊണ്ണൂറുകളിലെ താരങ്ങളായ ജഗദീഷ്, മനോജ് കെ ജയന്‍, അശോകന്‍, വിനീത്, സുധീഷ് എന്നിവര്‍ അഭിനയിക്കുന്ന ധീരന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള പ്രമോഷന്‍ പരിപാടിക്കിടെ ജഗദീഷ് വിനിതീനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ജഗദീഷിന്റെ വാക്കുകള്‍: നിങ്ങള്‍ക്ക് യോജിക്കുകയോ യോജിക്കാതിരിക്കുയോ ചെയ്യാം. ലൂസിഫറിന്റെ സംവിധായകന്‍ ഞാന്‍ ആയിരുന്നെങ്കില്‍ വിവേക് ഒബ്‌റോയ്ക്ക് പകരം വിനീതിനെ തന്നെ കാസ്റ്റ് ചെയ്‌തേനെ എന്നാണ്. കാരണം ആ വില്ലന്‍ കഥാപാത്ത്രിന് ഏറ്റരും അനുയോജ്യനായ ആളായിരുന്നു വിനീത്. ഒരു കുഴപ്പവും ഉണ്ടാകില്ല. വിനീത് ഗംഭീരമായി ആ വില്ലന്‍ കഥാപാത്രം ചെയ്യുമായിരുന്നു. എനിക്ക് പൂര്‍ണ വിശ്വസമുണ്ട്.
വിവേക് ഒബ്‌റോയിയുടെ കാസ്റ്റിങ്ങിന് ഞാന്‍ എതിരല്ല. അദ്ദേഹത്തെ കൊണ്ടുവന്നത് തെറ്റല്ല. അത് സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തു. എന്നാല്‍ വിനീത് ചെയ്തിരുന്നെങ്കിലും ആ വില്ലന്റെ സ്വീറ്റ്‌നസും വില്ലത്തരവും എല്ലാം കിട്ടുമായിരുന്നു. നഖക്ഷതങ്ങളിലെ പാവം ഇമേജ് അല്ല ലൂസിഫറിലെ ബോബിയിലേക്ക് വരുമ്പോള്‍. ചില കഥാപാത്രങ്ങള്‍ക്ക് നമുക്ക് പരിചയമില്ലാത്ത ഹിന്ദി നടന്മാര്‍ വന്നാല്‍ കഥാപാത്രം നന്നാകും എന്ന് വിചാരിച്ചിട്ട് ഹിന്ദി ആക്ടേഴ്‌സിനെ കാസ്റ്റ് ചെയ്യാറുണ്ട്. ഞാനായിരുന്നെങ്കില്‍ വിനീതിനെ കാസ്റ്റ് ചെയ്‌തേനെ.












Click it and Unblock the Notifications