താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ജഗദീഷും സലീം കുമാറും പങ്കെടുത്തില്ല
കൊച്ചി: തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ക്കു ശേഷം താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം വിളിച്ചപ്പോള്‍ ജഗദീഷും സലീം കുമാറും വിട്ടുനിന്നു.
തിരഞ്ഞെടുപ്പ് കാലത്ത് താരങ്ങള്‍ക്കിടയില്‍ സംഭവിച്ച വാക്ക്‌പ്പോരാണ് വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് കാരണമെന്ന് പറയപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച മുകേഷും, ഗണേഷ് കുമാറും യോഗത്തില്‍ പങ്കെടുത്തു.

തിരഞ്ഞെടുപ്പില്‍ ഗണേഷ് കുമാര്‍ മത്സരിക്കുന്നിടത്തേക്ക് മോഹന്‍ ലാല്‍ പോയി എന്ന കാരണത്താന്‍ താന്‍ അമ്മയില്‍ നിന്നും രാജി വെയ്ക്കുകയാണ് എന്ന് സലീം കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ രാജി ലഭിച്ചിട്ടില്ലെന്നാണ് സംഘടന പറയുന്നത്.
ആരോഗ്യപരമായ കാരണത്താല്‍ പൊതുയോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്ന് സലീം കുമാര്‍ അറിയിക്കുകയായിരുന്നു. ഗണേഷ് കുമാറിനെതിരായി മത്സരിച്ച ജഗദീഷ് തിരഞ്ഞെടുപ്പ് സമയത്ത് നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നു. എന്നാല്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കും എന്നറിയിച്ചിരുന്നില്ല.അമ്മയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് ഇത്തവണത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.












Click it and Unblock the Notifications