Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുപരിപാടിയില്‍ ഉദ്ഘാടകനായി ജഗതി

തിരുവനന്തപുരം: ജഗതി ശ്രീകുമാര്‍ പൊതു പരിാപടിയില്‍ ഉദ്ഘാടനകനായി എത്തി. അമൃതവര്‍ഷിണി എന്ന കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ ഉദ്ഘാടനകനായിട്ടാണ് ജഗതി ശ്രീകുമാര്‍ എത്തിയത്. എലല് പൊടിയുന്ന രോഗമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന കൂട്ടായ്മയാണ് അമൃത വര്‍ഷിണി. പരിപാടിയില്‍ നിലവിളക്ക് കൊളുത്തുകയും തന്റെ പേര് സദസില്‍ ഉയര്‍ന്ന് കേട്ടപ്പോള്‍ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുകയുമായിരുന്നു ജഗതി ശ്രീകുമാര്‍.

അപകടത്തിന് ശേഷം ജഗതി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണ് അമൃതവര്‍ഷിണിയുടേത്. വീല്‍ചെയറിലാണ് ജഗതി ഇരുന്നത്. മകന്റെ സഹായത്തോടെയാണ് അദ്ദേഹം നിലവിളക്ക് കൊളുത്തിയത്. സദസില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ തന്റെ പേര് വിളിച്ചപ്പോള്‍ ഇടത്.

Jagathy Sreekumar

കുട്ടികളോടൊപ്പം ഏതാനും മണിയ്ക്കൂറുകള്‍ ചെലവഴിയ്ക്കുകയും ചെയ്തു. എന്നാല്‍ സംസാരിയ്ക്കാനുള്ള അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് ഇപ്പോഴും പ്രകടമാണ്. ജഗതിയെക്കൂടാതെ സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, മാജിഷ്യന്‍ ഗോപിനാഥ് മുതുകാട് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+